- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ വരെ വിദ്യാര്‍ത്ഥികള്‍ പഠിച്ച കലാലയം ഇന്ന് മണ്ണിനടിയില്‍; വെള്ളാര്‍മല ജിവിഎച്ച്എസ് പൂര്‍ണ്ണമായി മുങ്ങി; ചൂരല്‍മലയില്‍ എങ്ങും ആര്‍ത്തനാദം മാത്രം
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചൂരല്‍മല ടൗണില്‍ നിരവധി കെട്ടിങ്ങളും ഒലിച്ചുപോയി. ചൂരല്‍മല ടൗണില്‍ പ്രധാന ഭാഗത്തെല്ലാം മണ്ണടിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടകാര്‍ പറയുന്നു.
മുണ്ടകൈ, ചുരല്‍മല, അട്ടമല ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ വരെ വിദ്യാര്‍ഥികള്‍ എത്തിയ കലാലയം ഇന്ന് മണ്ണിനടിയിലായ അവസ്ഥയിലാണ്. വെള്ളര്‍മല ജിവിഎച്ച്എസാണ് പൂര്‍ണമായും മുങ്ങിയത്. പുഴയുടെതീരത്തായി താഴ്വാരത്തിലാണ് വെള്ളാര്‍മല ഹൈസ്ക്കൂള് സ്ഥിതി ചെയ്യുന്നത്. പൊട്ടിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചില്‍ സ്കൂള്‍ തന്നെ ഇല്ലാതായ അവസ്ഥണ്. മണ്ണും കല്ലും മരവുമെല്ലാം സ്കൂള്‍ കെട്ടിടത്തില്‍ വന്നടിഞ്ഞ നിലയിലാണ്.
നേരം പുലര്‍ന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്.
ഇന്നലെ തന്നെ മുണ്ടക്കൈ പുഴയില്‍ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ നിരവധി കടകള്‍ ഒലിച്ചു പോയി.
രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥിതി.നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. ഇതിനിടയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായി.ചൂരല്‍മലപ്പുഴയില്‍ വെള്ളം കയറി. നിരവധി പേര് മേപ്പായിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.ഴിയാത്ത സ്ഥിതി.നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. ഇതിനിടയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായി.ചൂരല്‍മലപ്പുഴയില്‍ വെള്ളം കയറി. നിരവധി പേര് മേപ്പായിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.