- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റില്ലാതെ വിമാനത്താവളത്തിലെത്തിയ റുസ്സോ ക്രൂവിനെ മറികടന്ന് റണ്‍വേയിലേക്ക് ഓടിക്കയറി; ടേക്ക് ഓഫിന് തയ്യാറെടുക്കുകയായിരുന്ന വിമാനത്തിനടുത്തേക്ക് എത്തിയപ്പോള്‍ എഞ്ചിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു; മിലാനിലെ യുവാവിന്റേത് ആത്മഹത്യ; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ടിക്കറ്റില്ലാതെ വിമാനത്താവളത്തിലെത്തിയ റുസ്സോ ക്രൂവിനെ മറികടന്ന് റണ്‍വേയിലേക്ക് ഓടിക്കയറി
മിലാന്‍: ഇറ്റലിയിലെ മിലാനില്‍ കഴിഞ്ഞ ദിവസം ഒരാള്‍ ജെറ്റ് വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി മരിച്ച സംഭവം ലോകവ്യാപകമായി തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം നടന്നത്. അപകടത്തെ തുടര്‍ന്ന് പുറത്തു വന്ന വാര്‍ത്തകളില്‍ മരിച്ച വ്യക്തിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
ആന്‍ഡ്രിയാ റൂസോ എന്ന 35 കാരനാണ് അപകടത്തില്‍ മരിച്ചത്. ബെര്‍ഗാമോയ്ക്കടുത്തുള്ള കാല്‍സിനേറ്റ് സ്വദേശിനിയാണ് ഇയാള്‍. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തന്റെ ചുവന്ന ഫിയറ്റ് 500 കാറില്‍ ടെര്‍മിനലില്‍ പ്രവേശിച്ച ഇയാള്‍ വാഹനം ഉപേക്ഷിച്ച് കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ടിക്കറ്റില്ലാതെ വിമാനത്താവളത്തിലെത്തിയ റുസ്സോ റണ്‍വേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തേക്കാണ് ഓടിപ്പോയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അയാളെ തടയാന്‍ ശ്രമിച്ചു.
അവരെ പിടിച്ചു തള്ളിയ റൂസോ മിലാനില്‍ നിന്ന് അസ്റ്റൂറിയാസിലേക്കുള്ള വോളോട്ടിയ വിമാനത്തിനടുത്തേക്ക് ഓടിക്കയറുകയായിരുന്നു. വിമാനം ടേക്കോഫിന് തയ്യാറെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിമാനത്തിന്റെ എന്‍ജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. റൂസോ ആത്മഹത്യ ചെയ്തത് തന്നെയാണ് എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഇതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിന്റെ മുന്നിലേക്ക് ഓടുന്നതിനിടയില്‍ ഇയാള്‍ വീഴുന്നതായും കാണാം.
വീണ്ടും എണീറ്റ് റൂസോ എന്‍ജിന് നേര്‍ക്ക് കുതിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ പേടിച്ച് തലയില്‍ കൈവെയ്ക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. റൂസോയുടെ മൃതദേഹം വിമാനത്തിന്റെ എന്‍ജിനില്‍ നിന്ന് താഴേക്ക് വീഴുന്നതും കാണാം. വിമാനത്തിന്റെ വിന്‍ഡോ സീറ്റിലിരുന്ന യാത്രക്കാര്‍ പലരും ഈ കാഴ്ച കണ്ട് ഞെട്ടിത്തെറിക്കുകയായിരുന്നു. അങ്ങോട്ട് നോക്കരുതെന്ന് പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് പൈലററ് യാത്രക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് ഇത്തരം ഒരു ദാരുണ സംഭവം നടന്നതായി അറിയിക്കുകയായിരുന്നു.
ബെര്‍ഗാമോ പോലീസ് ആസ്ഥാനത്തെ സയന്റിഫിക് യൂണിറ്റിലെ വിദഗ്ധരും ഫ്ലൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും അടിയന്തരമായി സംഭവ സ്ഥലത്തെത്തിയിരുന്നു. റൂസോ മയക്ക്മരുന്നിന് അടിമയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിമാനത്തിന്റെ യാത്ര തടസപ്പെട്ടു എങ്കിലും യാത്രക്കാര്‍ക്കായി മറ്റൊരു കമ്പനി തയ്യാറാക്കിയിരുന്നു. കൂടാതെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും കുറേ സമയം തടസപ്പെട്ടിരുന്നു. പല വിമാനങ്ങളും വഴി തിരിച്ചു വിട്ടിരുന്നു.