തിരുവനന്തപുരം: ഒരു ആശുപത്രിയില്‍ രോഗിയെ പരിചരിക്കാന്‍ സദാസമയം ഉറക്കമൊഴിച്ച് ജോലി ചെയ്യുവന്നവരാണ് നഴ്‌സുമാര്‍. സമൂഹത്തില്‍ അവര്‍ക്ക് അര്‍ഹമായ പരിഗണയും കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും ലോകം അവരുടെ സേവനത്തിനു കീഴിലാണെങ്കിലും മേയ് 12 എന്ന ദിവസം അവര്‍ക്കായി മാത്രം നാം മാറ്റിവെച്ചിരിക്കുന്നതും ഒരു പ്രത്യകതയാണ്. കമ്മ്യൂണിറ്റി ക്ലിനിക്കുകള്‍ മുതല്‍ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം വരെ ആരോഗ്യമേഖലയിലെ നട്ടെല്ലും കൂടിയാണ് നഴ്‌സുമാര്‍.

ജനിച്ചുവീഴുന്ന ഓരോ ജീവനും അവസാന ശ്വാസമെടുക്കുന്നതും കാണാന്‍ വിധിക്കപ്പെട്ടവരും രോഗിയുടെ അതിജീവനയാത്രയില്‍ കൂടെനില്‍ക്കാന്‍ വിധിക്കപ്പെട്ടതുമായ വിഭാഗം കൂടിയാണ് നഴ്സുമാര്‍. പൊതുവെ സ്ത്രീകളാണ് നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ നിറയുന്നത്. പുരുഷ നഴ്‌സിംഗ് വിഭാഗം അത്ര ശക്തവുമല്ല. പുരുഷന്മാര്‍ ഈ മേഖലയിലേക്ക് വരുന്നത് കുറവായതാണ് ഇതിന് കാരണം.

ഇപ്പോഴിതാ, നഴ്‌സിംഗ് രംഗത്ത് തന്നെ ചരിത്രം കുറിച്ചുകൊണ്ട് ശ്രീചിത്രയില്‍ ഒരു പുരുഷന് മേല്‍ പദവി ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ വിജയ കൃഷ്ണനാണ് ഉയര്‍ന്ന പദവിക്ക് അര്‍ഹനായിരിക്കുന്നത്. കൂടാതെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ശ്രീചിത്രയില്‍ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ആയി ഒരു പുരുഷനെ തിരഞ്ഞെടുക്കുന്നത്. ഇതോടെ ശ്രീചിത്രയുടെ ആതുര ശുശ്രുഷ ചരിത്രം തന്നെ തിരുത്തി കുറിച്ചിരിക്കുകയാണ്. അദ്ദേഹം തിരുവനതപുരം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജില്‍ നിന്നാണ് ബിഎസ് സി, എംഎസ് സി നഴ്‌സിംഗ് പാസ്സായത്.

കൂടാതെ അദ്ദേഹം എല്‍എല്‍ബി ബിരുദധാരി കൂടിയാണ്. കേരള യൂണിവേഴ്‌സിറ്റി യുടെ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന്റെ ഡയറക്ടറുമാണ്. മികച്ച ക്ലിനിഷ്യനും അക്കാഡമിഷ്യനും ആയ ഇദ്ദേഹത്തെ അംഗീകരിക്കുകയാണ് ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്.