- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലുള്ളവരുടെ അവസ്ഥയിൽ സങ്കടം; സ്ത്രീകളും കുഞ്ഞുങ്ങളുമായി പൊരുതി നേടിയതാണ് വിജയം; അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയതു കൊണ്ട് ജനങ്ങളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു, പിണറായി ആയിരുന്നെങ്കിൽ ഞങ്ങളെല്ലാം ക്ഷയരോഗിയായി കിടന്നേനെ! ബ്രഹ്മപുരം നോക്കി വിളപ്പിൽശാലക്കാർ പറയുന്നു
തിരുവനന്തപുരം: കൊച്ചി ദിവസങ്ങളായി നീറിപ്പുകയുകയാണ്. വിഷപുകയിൽ മുങ്ങിയിരിക്കുകയാണ് കൊച്ചിയിലെ മുഴുവൻ ജനതയും. അതിജീവനത്തിനായുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ടെങ്കിലും പ്രതിഷേധങ്ങൾ ആളിപ്പടരുന്നുണ്ട്. ഇത്തരമൊരു ഭീകരാവസ്ഥയെ ശക്തമായ സമരങ്ങൾ കൊണ്ട് നേരിടേണ്ടി വന്നവരാണ് വിളപ്പിൽശാലയിലുള്ളവർ. ഇപ്പോഴത്തെ ബ്രഹ്മപുരത്തെ അവസ്ഥയെക്കുറിച്ച് ഇവർ പ്രതികരിക്കുന്നത് ഇങ്ങനെ:
കൊച്ചിയിലുള്ളവരുടെ അവസ്ഥയിൽ വളരെ സങ്കടമുണ്ട്. അനുഭവിക്കുന്ന ദുഃഖം ഞങ്ങൾക്ക് ശരിക്കും മനസ്സിലാകും. ഞങ്ങൾ നടത്തിയത് വെറുമൊരു പ്രതിഷേധ സമരമായിരുന്നില്ല ജീവൻ മരണ പോരാട്ട മായിരുന്നു. അഞ്ചു വർഷത്തെ പോരാട്ടത്തിന് ഒടുവിലാണ് ഞങ്ങൾ വിജയിച്ചത്. ശുദ്ധമായ വായുവിനും ശുദ്ധമായ വെള്ളത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. ദുർഗന്ധം മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഞങ്ങളുടെ സമരത്തിൽ പ്രധാനമായും സ്ത്രീകൾ കുട്ടികളുമായിരുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ വരെ എടുത്തു ഞങ്ങൾ സമരത്തിനായി റോഡിലിറങ്ങി. ബുർഹാൻ എന്ന പ്രദേശവാസിയായിരുന്നു സമിതിക്ക് നേതൃത്വം നൽകിയത്. ജാതിയും മതവും രാഷ്ട്രീയവും ഇല്ലാതെ ഒറ്റക്കെട്ടായി വിളപ്പിൽശാലക്കാർ പോരാടി.
അന്നത്തെ വിളപ്പിൽശാലയെ കുറിച്ച് ഓർക്കുമ്പോൾ പേടി തോന്നുന്നു. രാവിലെ മുതൽ ലോറിയിൽ കയറ്റിവരുന്ന മാലിന്യ കൂമ്പാരങ്ങൾ ജീവനുള്ളതും ഇല്ലാത്തതുമായ കൈ കുഞ്ഞുങ്ങൾവരെ പൊതിഞ്ഞു വരുമായിരുന്നു.
മെഡിക്കൽ കോളേജിലെ അറുക്കുന്നതും കീറിയതുമായ ശരീരഭാഗങ്ങളും എല്ലാം കൊണ്ട് തട്ടുന്നത് ഇവിടെയായിരുന്നു. മാലിന്യ മലകളിൽ നിന്നും ഒഴുകുന്ന വെള്ളം പ്രദേശത്തെ എല്ലാ കുടിവെള്ളവും ജലാശങ്ങളെയും മലിനമാക്കി. വലിയ പരുന്തുകൾ വട്ടമിട്ട് പറക്കാൻ തുടങ്ങി കുഞ്ഞുങ്ങളെ പുറത്തിറക്കാൻ പേടി. തടിച്ചുകൊടുത്ത തെരുവ് നായ്ക്കൾ പെരുകി. ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ. ഓർക്കുമ്പോൾ തന്നെ, പേടി തോന്നും. സമരത്തിന് മുൻനിരയിൽ ഉണ്ടായിരുന്ന വീട്ടമ്മ പറയുന്നു.
അഞ്ചുവർഷത്തെ സമരത്തിന് ഒരുപാട് സഹിക്കേണ്ടി വന്നു പൊലീസ് ഞങ്ങളെ നിലത്തിട്ട് വലിച്ചിഴച്ച്. പലരും അടി കൊണ്ട് നിലത്ത് വീണു. ഞങ്ങൾ സ്ത്രീകൾ ആയിരുന്നു. ഞങ്ങടെ ആണുങ്ങളെ എല്ലാം അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി. ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ ദിവസങ്ങൾ. റോഡിൽ കഞ്ഞി വെച്ച് കിടന്നു. പെൺകുട്ടികളുടെ കല്യാണങ്ങളോ നൂലിലിട്ടു ഒരു ചടങ്ങും നടത്താൻ കഴിയുമായിരുന്നില്ല. വെള്ളത്തിൽ ശാല എന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും മാലിന്യ മലയായിരുന്നു ഓർമ്മ വരുന്നത് ഒപ്പം അറപ്പും. ആവശ്യം ഞങ്ങളുടേതായിരുന്നു ഒട്ടും പിന്മാറിയില്ല ,എല്ലാവർക്കും ഒറ്റ മനസ്സും അതായിരുന്നു ഞങ്ങൾ ജയിക്കാൻ പ്രധാന കാരണം.
ഉമ്മൻ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി ജനങ്ങളെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞിരുന്നു. പിണറായി ആയിരുന്നെങ്കിൽ ഞങ്ങളെല്ലാം ക്ഷയരോഗിയായി കിടന്നേനെ. പൊലീസിനെ കൊണ്ട് അടിച്ചു കൊല്ലുമായിരുന്നു ഞങ്ങളെ. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ വരുന്ന തലമുറയെങ്കിലും ശുദ്ധ വായു ശ്വസിച്ചു സുഖമായി ജീവിക്കട്ടെ അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജീവൻ കൊടുത്തുള്ള സമരം. കേരളത്തിലെ എല്ലാ പൊലീസും ഉണ്ടായിരുന്നു ഞങ്ങളെ നേരിടാൻ വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറായില്ല. അതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്.
കൊച്ചിക്കാരോട് പറയുവാനുള്ളത് വിഷ പുകയിൽ നിന്ന് രക്ഷ നേടണമെങ്കിൽ നിങ്ങൾ തന്നെ വിചാരിക്കണം. സമരം മാത്രമാണ് മാർഗ്ഗം. നിരത്തിലിറങ്ങണം സ്ത്രീകളും കുട്ടികളുമായിരിക്കണം മുമ്പിൽ. വരും തലമുറയെ കുറച്ചെങ്കിലും ഓർക്കണം. കുറേക്കൂടി മുമ്പേ ശ്രദ്ധിക്കണമയിരുന്നു. ഇനി ഒട്ടും വൈകരുത്. വിളപ്പിൽശാല ഇപ്പോൾ എന്ത് ശാന്തമാണ്. കൊച്ചിയിലെ ജനങ്ങളും അധികാരികളും വിളപ്പിൽശാലയിൽ പാഠമാക്കണമെന്നാണ് ഞങ്ങൾക്ക് പറയുവാനുള്ളത്.