- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരക്കുള്ള ബസില്‍ ഫോണിന്റെ ക്യാമറ ഓണാക്കി നില്ക്കുന്ന വല്യപ്പന്; തൊട്ടുമുന്നില്‍ യുവതി; ടച്ച് ചെയ്താല്‍ നമ്മക്കും വിഡിയോ എടുക്കാന്‍ അറിയാമെന്ന് മധ്യവയസ്കൻ; സൈബറിടത്ത് വൈറലായ ആ വീഡിയോ ഇതിനോടകം കണ്ടത് 7 മില്യണ്‍ ആളുകള്‍

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട യുവതി ഷിംജിത ഒളിവിലെന്ന് സൂചന. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഷിംജിതയെ കാണാതായത്. ഷിംജിതയെ രക്ഷപ്പെടാൻ പോലീസ് അനുവദിക്കരുതെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. ഈ സംഭവങ്ങൾക്കിടെ, സൈബറിടത്തിൽ വലിയ ചർച്ചയായി മാറിയ 'അപ്പാപ്പൻ റോക്ക്സ്' എന്ന പേരിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോയുടെ യാഥാർത്ഥ്യം പുറത്തുവന്നു.
ഇൻസ്റ്റാഗ്രാം റീലിലൂടെയുള്ള ലൈംഗിക അതിക്രമ ആരോപണങ്ങളെത്തുടർന്നായിരുന്നു ദീപക് ജീവനൊടുക്കിയത്. ഷിംജിതക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. പോലീസ് നടപടി ആരംഭിച്ചതിന് പിന്നാലെ യുവതി ഒളിവിൽ പോവുകയായിരുന്നു. ദീപക്കിനെതിരെ ഷിംജിത പുറത്തുവിട്ട വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നും, യുവതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വാർത്തകളുണ്ട്.
ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയ വീഡിയോ, തിരക്കുള്ള ബസിൽ ഒരു മധ്യവയസ്കൻ തന്റെ ഫോണിലെ ക്യാമറ ഓണാക്കി നിൽക്കുന്നതും, തൊട്ടുമുന്നിൽ നിൽക്കുന്ന യുവതി ബസ് ഓടുന്നതിനിടെ ഇദ്ദേഹത്തെ സ്പർശിക്കുകയും, 'ടച്ച് ചെയ്താൽ നമുക്കും അറിയാം വീഡിയോ എടുക്കാൻ' എന്ന് ഇദ്ദേഹം പ്രതികരിക്കുന്നതുമാണ്. 'ബസിൽ ക്യാമറ ഓണാക്കിയതുകൊണ്ട് മധ്യവയസ്കനായ അപ്പാപ്പൻ രക്ഷപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിച്ചത്. ഇതിനോടകം 7 ദശലക്ഷം (7 മില്യൺ) ആളുകളാണ് ഈ വീഡിയോ കണ്ടത്.
എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. മണ്ണാർക്കാട് നിന്നുള്ള ഒരു കൂട്ടം കലാകാരന്മാർ പൊതുസമൂഹത്തിന് ഒരു സന്ദേശം നൽകുന്നതിനായി ഒരുക്കിയ ഹ്രസ്വചിത്രമാണിത്. നാസർ എന്നയാളാണ് ഈ വീഡിയോയിൽ 'അപ്പാപ്പനാ'യി അഭിനയിച്ചിരിക്കുന്നത്.
ഷിംജിത പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്ന ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അവരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്താൻ നീക്കമുണ്ട്. ഷിംജിതയുടെ വടകരയിലെ വീട്ടിലെത്തി കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുക്കുകയും അതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.
സ്വകാര്യ ബസിലെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവർക്കെതിരെ പൊലീസ് കേസ് എടുത്തത്.


