- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിസ കച്ചവടത്തിലെ മുതലകള്‍ വെള്ളത്തില്‍ നിന്നും കരയിലേക്ക്; ബ്രിട്ടനിലെ സ്റ്റോക്കിലെ ആന്റോയും ബര്‍മിങാമിലെ വര്‍ഗീസും സോഷ്യല്‍ മീഡിയയില്‍ കളസം കീറി നില്ക്കുമ്പോള് ലിവര്‍പൂളിലെ ശ്യാം പ്രഭാകറിനെ വലിച്ചൊട്ടിച്ച് ബിബിസി; വിസ കച്ചവടക്കാരുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിക്കാന് ഇരകളായവര്‍ക്ക് സുവര്‍ണാവസരം; ലിവര്‍പൂളില്‍ നൂറുകണക്കിന് മലയാളികള്‍ യുകെ ഉപേക്ഷിക്കേണ്ടി വരും
വിസ കച്ചവടത്തിലെ മുതലകള്‍ വെള്ളത്തില്‍ നിന്നും കരയിലേക്ക്
ലണ്ടന്‍: രണ്ടു വര്‍ഷം മുന്‍പാണ് ഈസ്റ്റ് ഹാം, സ്റ്റോക് ഓണ്‍ ട്രെന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു കെയര്‍ വിസ കച്ചവടം നടത്തിയ ചീങ്കണികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അനധികൃത വിസ കച്ചവടക്കാരെ കുറിച്ച് ബ്രിട്ടീഷ് മലയാളി മുന്നറിയിപ്പ് നല്‍കിയത്. സ്റ്റോക് ഓണ്‍ ട്രെന്റിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ വിസ കച്ചവടക്കാരന് സഹോദരിമാരായ യുവതികളില്‍ നിന്നും 16,000 പൗണ്ട് വീതം വാങ്ങി നടത്തിയ തട്ടിപ്പ് ഇത്തരത്തില്‍ ഉള്ള വിസ കച്ചവടക്കാരെ കുറിച്ച് ബ്രിട്ടീഷ് മലയാളി പുറത്തു കൊണ്ടുവന്ന ആദ്യ കാല വാര്‍ത്തകളില്‍ ഒന്നാണ്.
തുടര്‍ന്ന് ചീങ്കണ്ണികള്‍ രണ്ടും പിന്‍വലിഞ്ഞെങ്കിലും നൂറുകണക്കിന് മുതലകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന വിസ കച്ചവടക്കാര്‍ രംഗത്ത് വരികയായിരുന്നു. ഇപ്പോള്‍ കോടതി നടപടികള്‍ നേരിടുന്ന കുവൈറ്റില്‍ നിന്നും എത്തിയ ബര്‍മിങ്ഹാമിലെ വര്‍ഗീസ് സ്റ്റീഫന്‍, കഴിഞ്ഞ ദിവസം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഷീബയെന്ന യുവതി പ്രാദേശിക മലയാളി അസോസിയേഷനില്‍ പരാതി ആയി ഉയര്‍ത്തി സോഷ്യല്‍ മീഡിയ വഴി ലോകം അറിഞ്ഞ സംഘടനാ ഭാരവാഹി കൂടിയായിരുന്ന വിസാക്കച്ചവടക്കാരനും പുറമെ ലിവര്‍പൂളിലെ കൊച്ചു മുതലാളി ആയി ആറിയപ്പെടുന്ന ശ്യാം പ്രഭാകറുമാണ് ചതി നിറഞ്ഞ വിസ കച്ചവടത്തിലെ ചെളിക്കുണ്ടില്‍ നിന്നും ഇപ്പോള്‍ കരയ്ക്ക് കയറി കൈകാലിട്ടടിക്കുന്നത്.
മീന്‍ കച്ചവടവും ഹോട്ടല്‍ നടത്തിപ്പും ഒക്കെയായി വിസ കച്ചവടം വഴി സ്വന്തമാക്കിയ കോടികളുടെ കണക്കാണ് ബിബിസി തൊലിയുരിച്ചു നിര്‍ത്തിയിരിക്കുന്ന ശ്യാം പ്രഭാകര്‍ ഇനി നിയമത്തിനു മുന്നില്‍ വെളിപ്പെടുത്തേണ്ടത്. മൂന്നു വിസ കച്ചവടക്കാര്‍ അടിക്കടിയായ ദിവസങ്ങളില്‍ മാന്യന്മാരുടെ കോട്ടഴിച്ചു ക്രിമിനല്‍ നടപടി നേരിടുന്ന സാഹചര്യത്തില്‍ മുതലകളെ പോലെ പമ്മിയിരിക്കുന്ന നൂറുകണക്കിന് വ്യാജ വിസാക്കച്ചവടക്കാരെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവരാനൊരുങ്ങുന്നത്. വിസ കച്ചവടം വഴി സ്വന്തമാക്കിയ കോടികള്‍ ശ്യാം പ്രഭാകറിനെ പോലെയുള്ളവര്‍ അനുബന്ധ ബിസിനസില്‍ യുകെയിലെങ്ങും നിക്ഷേപം ആക്കിയപ്പോള്‍ ക്രോയ്ഡോണിലെ വ്യാജ വിസകച്ചവടക്കാരന്‍ ആരും കാണാന്‍ ഇടയില്ലാത്ത ഡോക്യൂമെന്ററിക്ക് സിനിമയെന്ന പേരിട്ടാണ് അധ്വാനിക്കാതെ കിട്ടിയ പണത്തിന്റെ ഹുങ്ക് യുകെ മലയാളികളെ ബോധ്യപ്പെടുത്തിയത്.
അതേസമയം വിസക്കച്ചവടം വഴി സ്വന്തമാക്കിയ പണം വെളിപ്പിക്കാന്‍ വഴി തേടി അനുബന്ധ ബിസിനസില്‍ ഇറങ്ങിയ പുത്തന്‍ മുതലാളിമാരുടെ കച്ചവടം പൂട്ടിക്കാന്‍ വിസ കച്ചവടത്തെ കുറിച്ചുള്ള ഓരോ വെളിപ്പെടുത്തലും സഹായകമാകും എന്ന കാര്യം കൂടിയാണ് ലിവര്‍പൂളിലെ ശ്യാം പ്രഭാകറിനെ തുറന്നു കാട്ടിയ ബിബിസി റിപ്പോര്‍ട് നല്കുന്ന സൂചന. 2023 ഡിസംബറില്‍ ലിവര്‍പൂളില്‍ തന്നെ മറ്റൊരു വിസ കച്ചവടക്കാരന്റെ വീടിനു മുന്നില്‍ എത്തി മലപ്പുറം സ്വദേശിയായ യുവാവ് നിരാഹാരം പ്രഖ്യാപിച്ചത് അന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വിസ കച്ചവടത്തിലെ പണം റെസ്റ്റോറന്റ് കച്ചവടത്തിലേക്ക് മാറ്റിയ വ്യാജന് നിന്ന നില്പില് പരാതിയുമായി എത്തിയ യുവാവിന് പണം നല്കി പ്രശ്ന പരിഹാരം സാധ്യമാക്കുക ആയിരുന്നു.
ശ്യാമിന് തിരിച്ചു നല്‍കേണ്ടി വരുക ലക്ഷക്കണക്കിന് രൂപ, കളി തുടങ്ങിയത് മറ്റൊരു ഏജന്‍സിക്കാരനെ കുപ്പിയിലാക്കി
ബിബിസി പുകച്ചു പുറത്തു ചാടിച്ച ശ്യാം ഭാര്യയെ യുകെയില്‍ എത്തിച്ചു സ്വയം ആശ്രിത വിസ കൈക്കലാക്കിയാണ് കോടികള്‍ കൈമറിയുന്ന വ്യാജ വിസ കച്ചവടത്തിന്റെ കിലുക്കം കണ്ടുതന്നെയാണ്. മറ്റൊരു വിസ കച്ചവടക്കാരനുമായി ചങ്ങാത്തത്തിലായി അയാളുടെ കൂടെക്കൂടി വിസ കൈക്കലാക്കിയവരുടെ ഡാറ്റ സ്വന്തമാക്കിയാണ് പത്തു പെന്‍സ് നിക്ഷേപം ആവശ്യമില്ലാത്ത വിസ കച്ചവടത്തിലേക്ക് ശ്യാം കളം നിറഞ്ഞു കളിക്കുന്നത്. വിസ കാലാവധി തീരാന്‍ സമയമാകുന്നവരെ പ്രത്യേകം നിരീക്ഷിച്ചു അവര്‍ക്ക് വേണ്ടി വലയെറിഞ്ഞ ശ്യാമിന്റെ അകൗണ്ടിലേക്ക് അനായാസമാണ് ആയിരക്കണക്കിന് പൗണ്ട് ഒഴുകി എത്തിയത്.
അങ്ങനെയാണ് മേഴ്സി ഫിഷും ഇക്കയിസും ഒക്കെ പിറക്കുന്നത്. അവിഹിത മാര്‍ഗത്തില്‍ എത്തിയ പണത്തിന്റെ ദുര്‍ഗന്ധത്തില്‍ കൈയിട്ടവര്‍ എന്ന ദുഷ്പേര് പേടിയാണ് ശ്യാമിന്റെ കച്ചവടത്തില്‍ അറിഞ്ഞോ അറിയാതെയോ ഉപയോക്താക്കളായി മാറിയ ലിവര്‍പൂള്‍ മലയാളികള്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത്തരം ശ്യാമുമാര് യുകെയില്‍ ഏതു നഗരത്തിലും ഉണ്ടെന്നതിനാല്‍ ഇവരെ തിരിച്ചറിയുവാന്‍ ബിബിസി റിപ്പോര്‍ട്ട് വരെ കാത്തിരിക്കണമോ എന്ന ചോദ്യമാണ് സാധാരണ യുകെ മലയാളികള്‍ നേരിടുന്നത്.
ലോട്ടസ് കെയര്‍ എന്ന കെയര്‍ ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന് ഇടയിലാണ് ശ്യാമിന്റെ പേരും പുറത്തു വന്നിരിക്കുന്നത്. പത്തു കെയര്‍ ഹോമുകള്‍ ഉള്ള ഈ ഗ്രൂപ്പിലേക്ക് വന്‍തുക ഈടാക്കി ശ്യാം ജീവനക്കാരെ എത്തിച്ചുവെന്ന ആരോപണമാണ് ഇയാള്‍ നേരിടുന്നത്. ഇയാള്‍ക്ക് പണം നല്കിയവര് തെളിവുകളുമായി മുന്നില്‍ നില്ക്കുമ്പോള് ''ഞാനൊന്നും ചെയ്തിട്ടില്ല'' എന്ന ഗീബല്‍സിയന്‍ നുണകൊണ്ടു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നത്. ലോട്ടസ് കെയര്‍ ഗ്രൂപ്പിലെ ഹോമുകളില്‍ നടന്ന സിക്യൂസി അന്വേഷണങ്ങളില്‍ പാതിയില്‍ ഏറെയും ഗുരുതര വീഴ്ച സംഭവിച്ചതോടെയാണ് കെയര്‍ സ്റ്റാഫിലേക്ക് അന്വേഷണം എത്തുന്നത്. പണം നല്കി കാര്യാമായ യോഗ്യതകളോ പരിചയമോ ഇല്ലാതെ നിയമിക്കപ്പെട്ട ജീവനക്കാര്‍ സ്ഥാപനത്തില്‍ ഉണ്ടെന്ന വെളിപ്പെടുത്തലാണ് ശ്യാം അടക്കമുള്ള ഇടനിലക്കാരിലേക്ക് മാധ്യമ സംഘത്തെ എത്തിച്ചത്.
ബിബിസി സംഘം എട്ടുമാസമായി ഈ ഗ്രൂപ്പിന്റെ കീഴില്‍ മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ഇടയില്‍ നടത്തിയ അന്വേഷണത്തിലാണ് പണം നല്‍കിയതാണ് ജോലി തേടിയത് എന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. യുകെയില്‍ പണം പിടുങ്ങി കെയര്‍മാരെ ജോലിക്കെടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ പട്ടേല്‍ വിഭാഗത്തിന്റേതാണ് ലോട്ടസ് കെയര്‍ ഗ്രൂപ്പ്. ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന മട്ടില്‍ ഭീക്ഷണി ഉയര്തുന്ന സന്ദേശങ്ങളാണ് ഗ്രൂപ്പ് ഉടമ ജയ്ദീപ് പട്ടേല്‍ നടത്തിയതെന്നും ബിബിസി വ്യക്തമാക്കുന്നു. ശ്യാം കുമാറിനെ കുടുക്കാന്‍ ലക്ഷ്യമിട്ട് ബിബിസി നടത്തിയ ഫോണ്‍ സന്ദേശങ്ങളില്‍ ലെസ്റ്റര്‍, കെറ്ററിംഗ്, പീറ്റര്‍ബറോ, റെക്സാം എന്നിവിടങ്ങളില്‍ 12,000 പൗണ്ടിന് സിഒഎസ് നല്‍കാമെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇന്റര്‍വ്യൂ കഴിയുമ്പോള്‍ ഓഫര്‍ ലെറ്റര്‍ കിട്ടുമെന്നും അപ്പോള്‍ പാതി പണം നല്‍കണം എന്നുമാണ് ശ്യാമിന്റെ ഡിമാന്‍ഡ്. ഇയാള്‍ക്ക് ലിവര്‍പൂളില്‍ ഉള്ള അനുബന്ധ ബിസിനസുകളുടെ വിവരണങ്ങളും ബിബിസി സംഘം ശേഖരിച്ചിട്ടുണ്ട്.
ലിവര്‍പൂളില്‍ നിന്നും നൂറുകണക്കിന് മലയാളികള്‍ക്ക് യുകെ വിടേണ്ടി വരും
ലോട്ടസ് കെയര്‍ ഗ്രൂപ്പ് ഹോം ഓഫീസിന്റെ റഡാറില്‍ ആയതോടെ ഇവര്‍ക്ക് കീഴില്‍ ഉള്ള പത്തു കെയര്‍ ഹോമിലെ നൂറുകണക്കിന് മലയാളികള്‍ക്ക് യുകെ ഉപേക്ഷിക്കേണ്ടി വന്നേക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സ്വാഭാവികമായും ഇപ്പോള്‍ ലോട്ടസ് കെയര്‍ ഗ്രൂപ്പിന്റെ ലൈസന്‍സ് നഷ്ടപെടുന്ന സാഹചര്യത്തില്‍ നിലവില്‍ വിസ ഉള്ളവര്‍ക്ക് കാലാവധി കഴിയുമ്പോള്‍ പുതുക്കി എടുക്കുക ഏറെ പ്രയാസകരമായി മാറും. ഈ ഗ്രൂപ്പിന്റെ കീഴിലെ ജീവനക്കാര്‍ക്ക് ഭാവിയില്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ ഇടയില്ലാത്ത കെയര്‍ ഹോം കണ്ടെത്തി ജോലി സ്വന്തമാക്കുക എന്നതാണ് മുന്നിലുള്ള പോംവഴി.
യുകെയില്‍ എവിടെയും കെയര്‍ ഹോമുകളില്‍ ഇത്തരം വെളിപ്പെടുത്തലുകളുടെ നാളുകളാണ് ഇനി എത്തുന്നത് എന്നതിനാല്‍ ഏജന്‍സികള്‍ പണം നല്കി ജീവനക്കാരെ എത്തിച്ച ഓരോ കെയര്‍ ഹോം ഗ്രൂപ്പിനും കീഴില്‍ ഉള്ള മലയാളി ജീവനക്കാരുടെ കാര്യം കടുത്ത പ്രതിസന്ധിയിലാകുകയാണ്. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഇത്തരത്തില്‍ നൂറുകണക്കിന് കെയര്‍ ഹോമുകളില്‍ അന്വേഷണവുമായി എത്തിക്കഴിഞ്ഞ നിലയ്ക്ക് നൂറുകണക്കിന് മലയാളികളുടെ യുകെ ജീവിതവും ഭാവിയുമാണ് തുലാസിലാകുന്നത്.
സംഘടനാ ഭാരവാഹിത്വം വരെ വ്യാജ വിസക്കച്ചവടക്കാരുടെ നിയന്ത്രണത്തില്‍
എത്ര വെളിപ്പെടുത്തലുകള്‍ പുറത്തു വന്നാലും ആവശ്യമായ നിയമ സഹായം നല്കാന് ഒരുക്കണമാണെന്ന് ഈ രംഗത്ത് തുടക്കം മുതല്‍ അനീതിക്ക് എതിരെ പോരാടുന്ന നിയമോപദേശകനും ലോക് കേരള സഭ അംഗവുമായ ദിലീപ് കുമാര്‍, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളായ അനീഷ് എബ്രഹാം, റോയ് ജോസഫ് എന്നിവരൊക്കെ സജീവമായി രംഗത്ത് എത്തുമ്പോള്‍ വിസ കച്ചവടം വഴി കോടികള്‍ കിലുങ്ങിയ വ്യാജന്മാര്ക്ക് മുട്ടിടിയുടെ കാലമാണ് ഇനി മുന്നിലെത്തുന്നത് എന്നുറപ്പാണ്. തുടക്കം മുതലേ ഇക്കാര്യത്തില്‍ നിസംഗരായിരുന്നതോടെ സംശയ നിഴലില്‍ ആയ മലയാളി സംഘടനയുടെ റീജിയന് തലത്തിലെ പ്രധാന പ്രവര്‍ത്തക ആയിരുന്നു സ്റ്റോക് ഓണ്‍ ട്രെന്റിലെ തട്ടിപ്പുകാരന്റെ ഭാര്യ എന്നത് കൂടുതല്‍ ഗൗരവമായി മാറുന്ന സാഹചര്യത്തില്‍ മലയാളി സംഘടനകള്‍ക്ക് വേണ്ടി രംഗത്ത് വരുന്ന മുഴുവന്‍ പേരുടെയും ദേഹത്തേക്ക് ചെളി തെറിക്കുന്ന സാഹചര്യമാണ് വ്യാജ വിസ കച്ചവടക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.
നക്കാപ്പിച്ച സ്പോണ്‍സര്‍ഷിപ്പുകള്‍ക്ക് വേണ്ടി പരസ്യം നല്കിയ വിസ തട്ടിപ്പുകാരെയും അത്തരം പരസ്യം സ്വീകരിച്ച സംഘടനകളെയും ബ്രിട്ടീഷ് മലയാളി തുറന്നു കാട്ടിയപ്പോള്‍ ഒതുങ്ങിയ വ്യാജന്മാര് ഇപ്പോള്‍ ബിനാമികളെയും ജീവിത പങ്കാളിയെയും മുന്നില്‍ നിര്‍ത്തി കളിക്കുകയാണ് എന്ന ആരോപണത്തിനും ഉത്തരം പറയേണ്ട ഗതികേട് കൂടി നേരിടുകയാണ് പ്രാദേശിക - കേന്ദ്ര സംഘടനാ ഭാരവാഹികള്‍. ഇത്തരക്കാരുടെ സാന്നിധ്യം അടുത്തറിയാന്‍ ഇടയായതോടെ പലരും സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയതും വിസ കച്ചവട ലോബി വഴി യുകെയിലെ മലയാളി സമൂഹത്തിനു നേരിട്ട തിരിച്ചടിയാണ്.
വിസ കെണിയില്‍ പണം നഷ്ടമായവരെ പുറത്തെത്തിക്കാന്‍ ബിബിസി, ഗാര്ഡിയന് മുതലായ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ് അടുത്തിടെ മലയാളികള്‍ക്ക് ഇനി യുകെയില്‍ എത്തുക എന്ന വഴി എന്നന്നേയ്ക്കുമായി അടച്ചു കളയും വിധം നിയമം മാറ്റിയെഴുതാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതില്‍ പ്രധാനമാകുന്നതും. ലക്ഷങ്ങള്‍ കണ്ണില്‍ ചോരയില്ലാത്ത വിധം കുളയട്ടകളെ പോലെ നക്കിയെടുത്ത കോട്ടിട്ട വ്യാജ വിസ ക്രിമിനലുകളെ തുറന്നു കാട്ടാന്‍ ബിബിസിയില്‍ ബന്ധപ്പെടുക.
വിസ തട്ടിപ്പ് സംഘത്തിന് ഇരയായി യുകെയില്‍ എത്തിയ മലയാളി ചെറുപ്പക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുക, നാടറിയട്ടെ, സര്‍ക്കാര്‍ അറിയട്ടെ നിങ്ങളുടെ സങ്കടം
Please share your experiences by emailing haveyoursay@bbc.co.uk.
Please include a contact number if you are willing to speak to a BBC journalist. You can also get in touch in the following ways:
WhatsApp: +44 7756 165803
Tweet: @BBC_HaveYourSay