കണ്ണൂർ: വള്ള്യായി വിഷ്ണു പ്രീയ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പത്തു വർഷം കഠിനതടവും രണ്ടു ലക്ഷം പിഴയടക്കാനും ശിക്ഷ ലഭിച്ചത് പ്രൊസിക്യൂഷൻ നടത്തിയ നിയമ പോരാട്ടത്തിന് അംഗീകാരമായി. ലോകത്തെ മുഴുവൻ പെൺകുട്ടികൾക്കായി വിധി സമർപ്പിക്കുന്നുവെന്ന് അഡ്വ. കെ. അജിത്ത് കുമാർ ശിക്ഷാവിധി വന്നതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരിട്ട് ദ്യക്‌സാക്ഷിയില്ലാത്ത കേസിൽ പ്രതിക്ക് കോടതി ജീവിത അവസാനം വരെ തടവും പത്തുവർഷം കഠിന തടവും പിഴയും വിധിച്ചത് പ്രൊസിക്യൂഷൻ വാദത്തിനുള്ള അംഗീകാരമായി കാണുന്നു വെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള ഓരോ പെൺകുട്ടിക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയിൽ ആശ്വാസമുണ്ടെന്നും നീതി ലഭിക്കാൻ എല്ലാവരും സഹകരിച്ചുവെന്നും വിഷ്ണു പ്രീയയുടെ സഹോദരിമാരായ വിപിനയും വിസ്മയും പൊട്ടി കരഞ്ഞു കൊണ്ടു പ്രതികരിച്ചു. വിധിയിൽ ആശ്വാസമുണ്ടെന്നും വിധിപകർപ്പ് കിട്ടിയാൽ മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നു വിഷ്ണു പ്രീയയുടെ വല്യച്ഛൻ വിജയൻ പറഞ്ഞു.

കേരളത്ത ഞെട്ടിച്ച കൊലപാതക കേസിലെ വിധി കേൾക്കാൻ നൂറു കണക്കിനാളുകൾ എത്തിയിരുന്നു. എന്നാൽ വളരെ നിർന്നിമേഷനും വികാര രഹിതയുമാണ് പ്രതി ശ്യാംജിത്ത് കോടതി വിധിയെ നേരിട്ടത്. തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ട ശേഷം പൊലിസുകാരോടൊപ്പം പ്രതിയായ യുവാവ് മടങ്ങി. കേസിൽ ദ്യക്‌സാക്ഷികളില്ലാത്തതിനെ തുടർന്ന് വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും 'പൊസിക്രൂഷൻവിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയിരുന്നു.

സംഭവദിവസം പ്രതി സഞ്ചരിച്ചിരുന്ന അപ്പാച്ചെ ബൈക്കിനെ മൂന്നാംനിലയിൽ വിചാരണ നടക്കുന്നകോടതി ഹാളിലെത്തിച്ചു. സാക്ഷികൾ വാഹനം തിരിച്ചറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും കോടതിയിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. മൂന്ന് മൊബൈൽ കമ്പിനിയുടെ നോഡൽ ഓഫീസറെ കോടതി വിസ്്തരിച്ചു. 2022- ഒക്ടോബർ 22-ന് രാവിലെ പത്തിനും പന്ത്രണ്ടിനുമിടെയിലാണ് സംഭവമെന്നാണ് പൊലിസ് നിഗമനം. 11.47-ശേഷമാണെന്നാണ് ഫോൺ കോളുകളുടെയും പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് കൃത്യം നടന്ന സമയം കണ്ടെത്തിയത്.

11.47- വരെ വിഷ്ണുപ്രീയ സുഹൃത്ത് വിപിൻരാജുമായി സംസാരിച്ചിരുന്നു. അതിനുശേഷം വിഷ്ണുപ്രീയയെ വിപിൻരാജ് വിളിച്ചിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. വിപിൻ രാജ് പലതവണ സന്ദേശം അയച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. സംഭവദിവസം പ്രതി മൊബൈൽ ഫോൺ മാനന്തേരിയിലെ വീട്ടിൽ വച്ചാണ് വിഷ്ണുപ്രീയയുടെ വീട്ടിലേക്ക് പോയത്. സംഭവസമയത്ത് പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ മാനന്തേരിയാണ്. സംഭവദിവസംഉച്ചയ്ക്ക് പ്രതിശ്യാംജിത്ത് ബൈക്കിൽ പാനൂർ ഭാഗത്തേക്ക് വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾകണ്ടെത്തിയിട്ടുണ്ട്.

വിഷ്ണുപ്രീയയും സുഹൃത്തും കോഴിക്കോട്ടേക്ക് പോയപ്പോൾ ഒരുതവണ പ്രതി പിൻതുടർന്ന്ഭീഷണിപ്പെടുത്തിയിരുന്നു. വിഷ്്ണുപ്രീയയും പ്രതി ശ്യാംജിത്തും സംസാരിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുംകോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവം നടന്നര ഒരു വർഷം പൂർത്തിയാകുന്നതിന്റെ മുൻപാണ് കേസിന്റെ വിചാരണ തുടങ്ങിയത്. ഈ കേസിൽ 73-സാക്ഷികളാണുള്ളത്. പ്രൊസിക്യൂഷൻ മൂന്ന് ഫോറൻസിക് വിദഗ്ദ്ധരെ സാക്ഷികളാക്കി പുതുതായി ഉൾപ്പെടുത്തി വിസ്തരിച്ചിരുന്നു.

ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയുമാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമക്കി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.

2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് കേസ്.

സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീൺ, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്. ഖത്തറിൽ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകൾക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.