- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങമാസത്തെ തിരക്കിൽ മുഴുകിയ ആഴിമല ശിവക്ഷേത്രം; ടൈൽസ് വൃത്തിയാക്കാൻ ആളൊഴിയാൻ നോക്കിനിന്നത് ജീവനക്കാരനായ രാഹുൽ; ഒടുവിൽ ഇലക്ട്രിക് ഗൺ ഉപയോഗിച്ചുള്ള പണിക്കിടെ ഷോക്കേറ്റ് ദാരുണാന്ത്യം; മരണത്തെ കാത്തിരുന്ന് വാങ്ങിയ അവസ്ഥ; ഒരു നാടിനെ തന്നെ വേദനയിലാഴ്ത്തി ആ 26-കാരൻ മടങ്ങുമ്പോൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് ദാരുണമായി മരിച്ചത്. നെയ്യാറ്റിൻകര ഡാൽമുഖം സ്വദേശി രാഹുൽ വിജയൻ എന്ന 26-കാരനാണ് മരിച്ചത്. ശുചീകരണത്തിനിടെ മിന്നലേറ്റ് മരിച്ച രാഹുൽ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ക്ഷേത്ര നടപടികൾക്ക് ശേഷം വീട്ടിൽ പോകാറുണ്ടായിരുന്ന രാഹുൽ. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് ദാരുണമായ സംഭവം.
ചിങ്ങമാസ പിറവിയോടനുബന്ധിച്ച് ക്ഷേത്രത്തിലെ ടൈലുകൾ വൃത്തിയാക്കുന്നതിനിടെ ആളൊഴിഞ്ഞ സമയം നോക്കി ജോലി ചെയ്യുകയായിരുന്നു. ഈ സമയം ഇലക്ട്രിക് ഗൺ ഉപയോഗിച്ച് ടൈലുകൾ വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കടിച്ചത്. ഈ സംഭവം ആരും പുറത്തറിയാത്തതും ദുരന്തത്തിന്റെ ആക്കം കൂട്ടി. കഴിഞ്ഞ ആറ് വർഷത്തോളമായി രാഹുൽ ക്ഷേത്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
അതേസമയം, രാഹുലിന്റെ മാതാപിതാക്കളുടെ സംരക്ഷണം ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുക്കുമെന്ന് ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ അറിയിച്ചു. 24ന് ചേരുന്ന ട്രസ്റ്റ് അംഗങ്ങളുടെ പൊതുയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. രാഹുലിന്റെ സഹോദരിയുടെ വിവാഹശേഷം മാതാപിതാക്കളുടെ സംരക്ഷണം രാഹുലായിരുന്നു. വൃക്കരോഗിയായ മാതാപിതാക്കളെ സംരക്ഷിക്കാനാണ് ട്രസ്റ്റ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശ നടപടികൾ തുടങ്ങി. ഇന്ന് മുതൽ ക്ഷേത്രനട തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈകാതെ ദേവപ്രശ്നം നടത്തി, നിർദ്ദേശിക്കുന്ന പരിഹാരനടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അറിയിച്ചു. ഷോക്കേറ്റ് വീണു കിടന്ന രാഹുലിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വർഷങ്ങളായി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു മരിച്ച രാഹുൽ.