- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽ മാർഗവും തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികൾ; ബാരിക്കേഡുകൾ മറികടന്ന് ടവറിന് മുകളിൽ കൊടി നാട്ടി പ്രതിഷേധക്കാർ; ഏഴാം ദിവസം വിഴിഞ്ഞത്ത് സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സമിതി ചർച്ച ഇന്ന്
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ ഇന്ന് കരമാഗവും കടൽ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാർ വളഞ്ഞു.പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാർഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു.
ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാർ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടൽ വഴി തുറമുഖം വളഞ്ഞത്. ചെറിയതുറ, സെന്റ് സെവ്യേഴ്‌സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗം തുറമുഖം ഉപരോധിക്കുന്നത്. പ്രദേശം വളഞ്ഞ സമരക്കാർ കരയിൽ നിന്നും കടലിൽ നിന്നും സമരത്തിന് അഭിവാദ്യം അർപ്പിച്ചു.
പുനരധിവാസം അടക്കമുള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സമിതി ഇന്ന് ചർച്ച ചെയ്യാനിരിക്കെയാണ് മത്സ്യ തൊഴിലാളികൾ സമരം കടുപ്പിക്കുന്നത്. ചെറുവെട്ടുകാട്, വലിയതുറ, ചെറിയതുറ, പൂന്തുറ എന്നീ ഇടവകകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.സമരം അവസാനിപ്പിക്കാനായി കഴിഞ്ഞദിവസം മന്ത്രി വി അബ്ദു റഹ്മാനുമായി ലത്തീൻ കത്തോലിക്ക സഭ നടത്തിയ ചർച്ചയിൽ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ഇതിൽ അഞ്ചെണ്ണം സർക്കാർ അംഗീകരിച്ചിരുന്നു. തുറമുഖ നിർമ്മാണം നിർത്തിച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി എന്നീ ആവശ്യങ്ങളിൽ തീരുമാനമായില്ല.ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസര മൊരുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ചർച്ച തൃപ്തികരമായിരുന്നെങ്കിലും മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ