- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖം വിഷയത്തിലെ സമരം 27 ദിവസം പിന്നിട്ട് മുന്നോട്ട്; മന്ത്രിതലത്തിൽ നടന്ന ചർച്ചകൾ അടക്കം തുടർച്ചയായി പാളി; പിന്തുണ തേടി സമരസമിതി നേതാക്കൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കണ്ടു; സർക്കാർ കടുംപിടുത്തം തുടരവേ രാഹുൽ ഗാന്ധിയും വിഴിഞ്ഞം സമരക്കാരെ കണ്ടേക്കും
തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപകൽ സമരം തുടങ്ങിയിട്ട് ഒരു മാസത്തോളം. ഇന്ന് 28ാം ദിവസത്തിലേക്കു കടക്കുന്ന സമരത്തോടനുബന്ധിച്ചു തുടങ്ങിയ നിരാഹാര സമരം 7 ദിവസം പിന്നിട്ടു. ഇന്നലെ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫാ. എ.സുജൻ ഉദ്ഘാടനം ചെയ്തു.
കെസിബിസി, വിവിധ മത്സ്യത്തൊഴിലാളി സാമൂഹിക പാരിസ്ഥിതിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ കേരള ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ്, കോസ്റ്റൽ ഏരിയ ഡവലപ്‌മെന്റ് ഏജൻസി ഫോർ ലിബറേഷൻ എന്നിവയുടെ നേതൃത്വത്തിൽ 14 ന് മൂലംപള്ളിയിൽനിന്നു വിഴിഞ്ഞം വരെ നടത്തുന്ന ജനബോധന യാത്ര 18ന് വിഴിഞ്ഞത്ത് എത്തും. 18ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തുനിന്ന് രാജ്യാന്തര തുറമുഖ നിർമ്മാണ മേഖല വരെ മാർച്ച് നടത്തും.
അതേസമയം സമരം കൂടുതൽ ശക്തിപ്പെടുത്തണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് സമരമെന്ന് ആർച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച സർക്കുലറിൽ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാർച്ചിൽ മുഴുവൻ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സമരത്തിനു പിന്തുണതേടി അതിരൂപത സർക്കുലർ ഇറക്കുന്നത്. നിരവധിത്തവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്നും സർക്കുലറിൽ പറയുന്നു. സംസ്ഥാനവ്യാപകമായി സമരം നടത്താനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൂലമ്പള്ളിയിൽനിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസമാകുമ്പോൾ കടുത്ത നിലപാടു സ്വീകരിച്ചു മുന്നോട്ടുപോകാനാണ് രൂപതയുടെ തീരുമാനം. പിന്തുണ ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു. അതേസമയം ഇന്ന് രാഹുൽ ഗാന്ധി ഇന്ന് വിഴിഞ്ഞം സമരക്കാരെ കണ്ടെക്കും. രാഹുൽ എന്തു നിലപാട് ഈഈ വിഷയത്തിൽ സ്വീകരിക്കും എന്ന കാര്യമാണ് ഇനി അറിയേണ്ടത്. അതേസമയം വിഴിഞ്ഞം രാഹുൽ ഗാന്ധി സന്ദർശിക്കില്ലെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ