- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകടനം മുന്നോട്ട്...ഞങ്ങള്‍ അഞ്ചുപേര്‍; 16 ക്യാമറകള്‍, 100ല്‍ പരം പോലീസ്, 20ഓളം ചുമടിലെ സഖാക്കള്‍ തൊട്ടുപിന്നില്‍; പ്രകടനം താലൂക്ക് ഓഫീസിന് മുന്നില്‍ എത്തി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു; തടയാന്‍ വന്നവര്‍ അറിയാതെ പ്രകടനത്തില്‍ അലിഞ്ഞു ചേര്‍ന്നോ...എന്തോ? ജനകീയ കോടതി വിജയിച്ചു: വിഎസിന് സീറ്റിന് വേണ്ടി പ്രകടനം; വിഒ ജോണി ഓര്‍മ്മ പങ്കുവയ്ക്കുമ്പോള്‍
കൊച്ചി: വി.എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചുവെന്ന് കരുതി 2011 മാര്‍ച്ച് 17ന് കൊച്ചിയില്‍ നടത്തിയ പ്രകടനത്തിന്റെ ഓര്‍മ പങ്കുവെച്ച് വി.ഒ ജോണി. കൊച്ചിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ജോണിയാണ്. ഡല്‍ഹിയില്‍ പിബി യോഗം ചേരുന്നതിനിടെ കേരളത്തില്‍ വ്യാപകമായി വി.എസ് അനുകൂല പ്രകടനം നടക്കുമെന്ന് ചര്‍ച്ചയുണ്ടായി.
കൊച്ചിയില്‍ പ്രകടനം നടത്താന്‍ മഹാരാജാസ് കോളജ് മുന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ടി.പി അഭിലാഷുമായി ആലോചിച്ചു. മറ്റൊരു പ്രേരണയുമില്ല. പരസ്പരം പറഞ്ഞറിഞ്ഞ് 44പേര്‍ എറണാകുളം ബോട്ട് ജട്ടിയില്‍ലും, ഇന്ത്യന്‍ കോഫി ഹൗസിലുമായെത്തി, 33 പേര്‍ ലോ കോളജിലേയും, മഹാരാജാസിലേയും വിദ്യാര്‍ഥികള്‍. തന്നെ അവര്‍ക്കറിയാം, താന്‍ പലരേയും അറിയില്ല. ക്യാമറയും പൊലീസും പ്രകടനം തടയാന്‍ സിറ്റി ചുമടിലെ സഖാക്കളും. എന്തും സംഭവിക്കാവുന്ന സന്ദര്‍ഭം. ഓരോരുത്തരായി സ്‌കൂട്ടാകാന്‍ തുടങ്ങി. ഒരാളേയും താന്‍ തടഞ്ഞില്ല.
ഇന്നത്തെ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഷിജു അന്ന് സെന്‍്ട്രല്‍ സ്റ്റേഷന്‍ എസ് ഐ. തന്നെ പല തവണ സമീപിച്ചു. പ്രകടനം നടത്തുമോ? സാറിനോടായി പറഞ്ഞു...പ്രകടനം നടത്തിയിരിക്കും. അഭിലാഷ് വി.എസിന്റെ ചിത്രം പതിച്ച ബാനര്‍ ഉയര്‍ത്തി, ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ ഇന്ന് എകെജി സെന്ററിനു മുന്നില്‍ ആ സഹോദരി സഖാവ് ഉയര്‍ത്തിയ ശബ്ദത്തില്‍ ഞാന്‍ വിളിച്ചു. സഖാവ് വി.എസ് സിന്ദാബാദ്.
പ്രകടനം മുന്നോട്ട്...ഞങ്ങള്‍ അഞ്ചുപേര്‍, 16 ക്യാമറകള്‍, 100ല്‍ പരം പോലീസ്, 20ഓളം ചുമടിലെ സഖാക്കള്‍ തൊട്ടുപിന്നില്‍. പ്രകടനം താലൂക്ക് ഓഫീസിന് മുന്നില്‍ എത്തി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു. തടയാന്‍ വന്നവര്‍ അറിയാതെ പ്രകടനത്തില്‍ അലിഞ്ഞു ചേര്‍ന്നോ...എന്തോ? ജനകീയ കോടതി വിജയിച്ചു. പാര്‍ട്ടിയും വിജയിച്ചു...വി.എസും വിജയിച്ചു...ഞാന്‍ വിജയിച്ചോ? എന്റെ വി.എസിന് പ്രണാമം- ജോണി ഫേസ്ബുക്കില്‍ കുറിച്ചു