- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിക്കൊപ്പം പരിഭാഷകൻ; ഇനി ശ്രീപത്മനാഭനും വൈറൽ താരം
കൊച്ചി: ലക്ഷദ്വീപിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിൽ ലക്ഷദ്വീപ് ജനതയുടെ പ്രതിനിധികളോട് മോദി സംവദിക്കുന്ന വീഡിയോയും ചർച്ചയാണ്. മോദിയുടെ ഭരണകാലത്ത് തങ്ങൾക്ക് കിട്ടി നേട്ടങ്ങൾ പറഞ്ഞ് പ്രധാനമന്ത്രിയെ നേരിട്ട് നന്ദി അറിയിക്കുന്ന ലക്ഷദ്വീപ് നിവാസികൾ. ഇതിൽ മോദിയുമായി അവരിൽ കൂടുതൽ പേരും സംവദിക്കുന്നത് മലയാളത്തിലാണ്. അത് മോദിക്ക് തർജ്ജമ ചെയ്യുന്നു. അതിന് പ്രധാനമന്ത്രിയുടെ പ്രതികരണങ്ങൾ.. അങ്ങനെ പോകുന്ന ആ വൈറൽ വീഡിയോ. ആ വീഡിയോയിൽ മോദിക്ക് തൊട്ടടുത്ത് ഇരുന്ന് പരിഭാഷകന്റെ റോളിൽ വൈറലാകുന്നത് ഒരു മലയാളിയാണ്. മലയാളിയെന്നാൽ കേരളത്തിലെ ബിജെപി നേതാവ്.
ബിജപി സംസ്ഥാന വക്താവ് ശ്രപത്മനാഭനാണ് മോദിയ്ക്കൊപ്പം ഇരുന്ന് പരിഭാഷകന്റെ റോൾ നിർവ്വഹിക്കുന്നത്. മോദിയോട് ലക്ഷദ്വീപ് ജനത പറയുന്നത് കേട്ട് അതിന്റെ വികാരം ചോരാതെ ഹിന്ദിയിൽ മോദിയോട് പറയുന്നു. അതിൽ മോദിയുടെ പ്രതികരണം. അതിനെ ലക്ഷദ്വീപുകാർക്ക് മലയാളത്തിൽ പകർന്ന് നൽകുന്ന ശ്രീപത്മനാഭൻ. പ്രധാനമന്ത്രി മോദിയുടെ അടുത്തിരുന്ന് ഈ ഉത്തരവാദിത്തം നിർവ്വഹിച്ച ശ്രീപത്മനാഭൻ ടിവി ചാനലുകളിലെ ചർച്ചാ മുഖമാണ്. ചാനൽ ചർച്ചകളിൽ ബിജെപി വക്താവ് ശാന്തനും സൗമ്യനുമായി ഇടപെടുന്നു. ദേശീയ വിഷയങ്ങളിൽ അടക്കം ചർച്ചകൾക്കിടെ 'പ്ലിങാകാതെ' ബിജെപി രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന നേതാവ്. മോദിക്കൊപ്പം ലക്ഷദ്വീപിലെ ദൗത്യം ശ്രീപത്മനാഭന് പുതിയൊരു അനുഭവമാണ്. അവിടെ പിഴച്ചില്ലെന്നത് വലിയ ആശ്വാസവും.
ലക്ഷദ്വീപിലെ ബിജെപിയുടെ പ്രഭാരി കേരളത്തിൽ നിന്നുള്ള എപി അബ്ദുള്ളകുട്ടിയാണ്. തൃശൂരിൽ മോദിയുടെ മെഗാറാലിയുടെ തിരക്കിലായിരുന്നു അബ്ദുള്ളക്കുട്ടിയടക്കം. ഈ പരിപാടിക്ക് തൊട്ടു മുമ്പായിരുന്നു ലക്ഷദ്വീപിലേത്. അതുകൊണ്ട് തന്നെ കേരളത്തിലെ നേതാക്കൾക്ക് ആർക്കും ലക്ഷദ്വീപിലെ മോദിയുടെ പരിപാടികളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയുന്ന സാഹചര്യമുണ്ടായിരുന്നില്ല. ഇതിനൊപ്പം ലക്ഷദ്വീപിൽ മോദിക്ക് പാർട്ടി പരിപാടികളും ഉണ്ടായിരുന്നില്ല. എല്ലാം ഔദ്യോഗികം. ലക്ഷദ്വീപ് ജനതയുമായി കൂടുതൽ അടുക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പദ്ധതികൾ. ഇതിൽ നാട്ടുകാരുമായുള്ള ആശയ വിനിമയവും ഉണ്ടായിരുന്നു. ഹിന്ദിയും മലയാളവും ഇംഗ്ലീഷും അറിയാവുന്ന പരിഭാഷകനെ ലക്ഷദ്വീപിലുള്ളവർ തേടിയത് കേരളത്തിലാണ്.
എന്നാൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒന്നാം നിരക്കാർക്ക് തൃശൂരിനെ മറന്ന് ലക്ഷദ്വീപിൽ പോകാൻ കഴിയുമായിരുന്ന സാഹചര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് വക്താവായ ശ്രീപത്മനാഭന് നറുക്ക് വീഴുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കോഴിക്കോട്ടുകാരനായ വക്താവ് കവരത്തിയിൽ എത്തി. അതൊരു സുവർണ്ണാവസരമായി മാറുകയും ചെയ്തു. ലക്ഷദ്വീപിലുള്ളവരുമായി ആശയ വിനിമയം നടത്തുന്ന വീഡിയോ മോദി ട്വിറ്ററിലും ഇട്ടു. അങ്ങനെയാണ് തന്റെ പ്രിയ നേതാവിന്റെ തൊട്ടടുത്തിരുന്ന് പരിഭാഷ നടത്താനുള്ള അവസരം ശ്രീപത്മനാഭന് കൈവന്നത്. അങ്ങനെ ലക്ഷങ്ങൾ കണ്ട വ്യക്തിയായി ശ്രീപത്മനാഭനും സോഷ്യൽ മീഡിയയിൽ മാറി.
ആർ എസ് എസിലൂടെ പരിവാർ നേതൃത്വത്തിലെത്തിയ വ്യക്തിയാണ് ശ്രീപത്മനാഭൻ. സഹോദരിയും എബിവിപി ദേശീയ നേതൃത്വത്തിന്റെ ഭാഗമായിരുന്നു. അടുത്ത കാലത്തു മാത്രമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് ശ്രീപത്മനാഭൻ എത്തുന്നത്. വക്താവെന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനാകുകയും ചെയ്തു. കോഴിക്കോട് വടകര ചെറിയ കൈവേലിയിൽ ബിജെപി പൊതു യോഗത്തിന് നേരെ രാഷ്ട്രീയ എതിരാളികളുടെ ബോംബേറ് 2017ൽ ഉണ്ടായിരുന്നു. അന്ന് ബിജെപി സംസ്ഥാന കമ്മറ്റി അംഗമായിരുന്നു അഡ്വ വിപി ശ്രീപത്മനാഭൻ.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏറെപ്പേർ യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ബോംബ് സമീപത്തെ മരത്തിൽ തട്ടി സ്റ്റേജിനു സമീപത്ത് വീണ് പൊട്ടയതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിലെ സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് ശ്രീപത്മനാഭൻ.