തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മെഡിക്കല്‍ ബോര്‍ഡ് രാവിലെ യോഗം ചേരും. വിഎസിന്റെ രക്തസമ്മര്‍ദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടര്‍ന്നു. ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വിഎസ് ചികിത്സയില്‍ കഴിയുന്ന പട്ടം എസ്‌യുടി ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് 23 നാണു വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.