- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ മുന്നില്‍ വച്ച് അമ്മ ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; മൂത്തമകളെ ഒന്നാം പ്രതി ബലാത്സംഗം ചെയ്ത വിവരം അമ്മയ്ക്ക് അറിയാമയിരുന്നു; വാളയാര്‍ കേസില്‍ സിബിഐയുടെ കുറ്റപത്രം സ്ഫോടനാത്മകം; എല്ലാം അച്ഛനും അമ്മയും അറിഞ്ഞെന്ന് കുറ്റാരോപണം; വാദി പ്രതിയാകുമ്പോള്‍
പാലക്കാട്: 2017-ല്‍ കേരളം നടുക്കിയ വാളയാര്‍ ഇരട്ടകൊലപാതക കേസില്‍ പുതിയ കുറ്റപത്രവുമായി സിബിഐ. കുട്ടികളുടെ മാതാപിതാക്കളെയും ഒന്നാം പ്രതിയുമായ ബന്ധുവിനെയും കുറ്റക്കാരായി കണ്ടെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നതെന്ന് പ്രമുഖ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് മാതാപിതാക്കള്‍ പ്രതികള്‍ക്ക് കൂട്ടുന്നിന്നുവെന്ന് സിബിഐ കുറ്റപത്രം. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഒന്നാം പ്രതിയുടെ ലൈംഗിക പീഡനത്തിനിരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂര്‍വ്വമായ അനാസ്ഥ മൂലമാണെന്ന നിഗമനത്തോടെയാണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും നടത്തിയ നിയമ പോരാട്ടമാണ് കേസ് അന്വേഷണത്തിന് സിബിഐയെ എത്തിച്ചത്.
സി.ബി.ഐ.യുടെ കുറ്റപത്രം പ്രകാരം, വാളയാറിലെ 13 വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13-ന്, 9 വയസ്സുള്ള സഹോദരിയെ അതേ വര്‍ഷം മാര്‍ച്ച് 4-നുമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഇരുവരും വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മുന്നില്‍ വച്ച് അമ്മ ഒന്നാം പ്രതിയായ ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൂത്തമകളെ ഒന്നാം പ്രതി ബലാത്സംഗം ചെയ്ത വിവരം അമ്മയ്ക്ക് അറിയാമയിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നതായി ദ ഹിന്ദു ചൂണ്ടിക്കാട്ടുന്നു.
അവധി ദിനങ്ങളില്‍ പ്രതിയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി മദ്യം നല്‍കി സന്തോഷിപ്പിക്കുമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2016 ഏപ്രിലില്‍, ഒന്നാം പ്രതി മൂത്തമകളെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ കുട്ടിയെ ഒന്നാം പ്രതി പീഡിപ്പിക്കുന്നത് അച്ഛന്‍ കണ്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നിട്ടും മാതാപിതാക്കള്‍ കേസിനെ മറച്ചുവെക്കുകയും, ഇളയ കുട്ടിയെ പതിവായി പ്രതിയുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സഹോദരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി തന്നെ ഇളയ പെണ്‍കുട്ടിയെയും അതേ വിധം ഉപദ്രവിച്ചതായി സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നു.
മൂത്ത മകളെ ഒന്നാം പ്രതി പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ഇളയ മകളേയും ഇതേ പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അമ്മ കൂട്ടുനിന്നു. പ്രതി മദ്യവുമായി വീട്ടില്‍ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചു. ഇവരുടെ ഭര്‍ത്താവും ഇതിന് കൂട്ടുനിന്നിരുന്നു എന്നാണ് രണ്ടാഴ്ച മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്.കുറ്റപത്രത്തില്‍ പറയുന്നത് പ്രകാരം, 2016 ഏപ്രിലില്‍ ഇളയ മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് പിന്നാലെ അച്ഛനും ഇതേ കാഴ്ച കണ്ടു. എന്നിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ്ത കാര്യം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തു.
മൂത്ത മകള്‍ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് ദമ്പതികള്‍ പറഞ്ഞയച്ചു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നത്.2017 ജനുവരി 13ന് ആണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാര്‍ച്ച് നാലിന് ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികള്‍ക്ക്.വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടര്‍ന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇവര്‍ തല മുണ്ഡനവും ചെയ്തു.
കേസിലെ പ്രതികളെ ആദ്യഘട്ടത്തില്‍ വിചാരണ കോടതി വെറുതെവിട്ടിരുന്നു. തന്റെ മക്കളുടെ മരണത്തിന് നീതി തേടി മാതാവ് പ്രക്ഷോഭം ആരംഭിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് 'ഫ്രോക്ക്' ചിഹ്നം തെരഞ്ഞെടുത്തതും വിവാദമായിരുന്നു. 2021-ല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ സി.ബി.ഐ. അന്വേഷണ ചുമതല ഏറ്റെടുത്തപ്പോള്‍, പ്രതികള്‍ക്കെതിരെ ആറു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ മാതാപിതാക്കളെയും പ്രതികളാക്കിയുള്ള പുതിയ കണ്ടെത്തലുകളാണ് വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
വാളയാര്‍ കേസില്‍ മാതാപിതാക്കളെ പ്രതിയാക്കിയത് കേരളത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കും എന്നതാണ് പൊതുസമൂഹത്തിലെ വിലയിരുത്തല്‍. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.