- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം അഞ്ചാലുംമൂട്ടിൽ കിണറിലെ വെള്ളത്തിന് തീ പിടിക്കുന്നു; വേനൽക്കാലത്ത് പൊറുതിമുട്ടി അറുപതോളം കുടുംബങ്ങൾ; പ്രദേശത്തെ രണ്ട് പെട്രോൾ പമ്പിൽ നിന്നുള്ള ലീക്കാണ് പ്രശ്‌നത്തിന് കാരണമെന്നും നാട്ടുകാർ; പരാതി നൽകിയിട്ടും പ്രശ്‌നത്തിൽ ഇടപെടാനോ പരിഹരിക്കാനോ അധികൃതർ തയ്യാറായില്ലെന്ന് ആക്ഷേപം
കൊല്ലം: വേനൽ കടുക്കുമ്പോൾ നാടെങ്ങും കുടിവെള്ള ക്ഷാമവും ശുദ്ധജലത്തിന്റെ ലഭ്യതക്കുറവുമൊക്കെയായി ജനങ്ങൾ പൊറുതിമുട്ടുകയാണ്.എന്നാൽ കൊല്ലം അഞ്ചാലുംമൂട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നം പഴയ പഴഞ്ചോല്ല് പറയുന്നത് പോലെയാണ് വെള്ളം വെള്ളം സർവത്ര തുള്ളിക്കുടിക്കാനില്ലത്രെ എന്നാണ്.കാരണം വെള്ളത്തിന് ക്ഷാമമോ വരൾച്ചയൊ ഒന്നും പ്രദേശത്ത് ഇല്ല.പക്ഷെ ഉള്ള വെള്ളം ഉപയോഗിക്കാനാകില്ല.വെള്ളത്തിന് തീ പിടിക്കുന്നതാണ് പ്രശ്‌നം. കൊല്ലത്ത് അഞ്ചാലുംമൂട്ടിൽ 60 ഓളം കുടുംബങ്ങളാണ് ഇത്തരത്തിൽ ദുരിതം പേറുന്നത്.ഇന്നൊ ഇന്നലെയോ തുടങ്ങിയതല്ല ഈ പ്രശ്‌നം.മറിച്ച് വർഷങ്ങളായ് ഈ പ്രശ്‌നമുണ്ട് പ്രദേശവാസികൾക്ക്.അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
കൊല്ലം കോർപ്പറേഷനിലെ അഞ്ചാലുംമൂട് ഡിവിഷനായ തൃക്കടവൂർ സോണൽ ഓഫീസിനു സമീപം അറുപതോളംകുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.അതിൽ സുജീഷിന്റെ കുടുംബത്തിനാണ് കൂടുതൽ കഷ്ടതയനുഭവിക്കേണ്ടി വരുന്നത്.വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കുടി വെള്ളത്തിനു പകരമായി ലഭിക്കുന്നത് ഡീസലും പെട്രോളും കലർന്ന ജലം.കൂലിപ്പണിക്കാരനായ സുജീഷിന് രണ്ട് പെൺമ്മക്കളും അമ്മയും അടങ്ങുന്നതാണ് കുടുംബം.പ്രാഥമിക ആവിശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെ ആയപ്പോൾ ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണ് ഇവർ.
എന്നാൽ വെള്ളം ശേഖരിച്ച് കൊണ്ടുവരുവാനുള്ള ബുദ്ധിമുട്ടും ഈ കുടുംബങ്ങൾക്ക് ഉണ്ട്. ഇതോടെ ജീവിതം തന്നെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബം. രണ്ടായിരിത്തി പത്തൊൻപത് മുതൽ ഈ പ്രദേശത്തെ കിണറുകളിൽ ഈഅവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു.ദുരവസ്ഥക്ക് കാരണമായി പറയുന്നത് വീടിന് ചേർന്ന് സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിലെ സ്റ്റോറേജ് അശസ്ത്രീയമായി നിർമ്മിച്ചത് മൂലമാണ് കിണറുകളിൽ ഡീസലന്റെ പെട്രോളിന്റെയും സാന്നിധ്യം ഉളവാക്കിയതന്ന് പ്രദേശവാസി പറയുന്നു.അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലും. ഹെൽത്ത് വിഭാഗത്തിലും പരാതി കൊടുത്തെങ്കിലും യാതൊരു ഫലവും ലഭിച്ചിട്ടില്ല എന്നാണ് ആക്ഷേപം.
ഈ പ്രദേശത്ത് കുടി വെള്ളം നിലച്ചിട്ട് മാസങ്ങളായി, കാരണമായി പറയുന്നത് കുടിവെള്ള വാഹനം ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമാണ് എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ പ്രദേശവാസികൾ സ്ഥലം കൗൺസിലറെ പല തവണ വിവരം അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടല്ലന്നാണ് പറയുന്ന് . വേനൽ കടുത്തതോടെ . ഈ പ്രദേശവാസികൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഒറ്റപ്പെടുകയാണ്. എത്രയും വേഗം ഈ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ ആണ് നാട്ടുകാർ.
മറുനാടന്‍ മലയാളി ബ്യൂറോ