- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തം; കാരണം ക്വാറികള്‍; അനധികൃത നിര്‍മാണം നിയന്ത്രിക്കുന്നില്ല; അതില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് മാധവ് ഗാഡ്ഗില്‍
വയനാട് : സംസ്ഥാനത്ത് പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവര്‍ത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചു. പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകളും നിര്‍മാണങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നെങ്കില്‍ സന്തോഷമുണ്ടെന്നും മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചു.
നിരന്തരമായ ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടിലിന് പ്രധാന കാരണമെന്നും വയനാട്ടിലും ഇതു തന്നെയാണ് കണ്ടത്. പ്രദേശത്തെ ക്വാറികളും നിരന്തരമായി പാറ പൊട്ടിക്കുന്നതും മണ്ണിന്റെ ബലം കുറച്ചു. അതി ശക്തമായ മഴയില്‍ ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു. പ്രദേശത്തെ റിസോര്‍ട്ടുകളുടെ വ്യാപനവും നിയന്ത്രിക്കപ്പെട്ടില്ല. വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമാണ് അതില്‍ സര്‍ക്കാരിനും പങ്കുണ്ട്. കേരളത്തിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അത് സര്‍ക്കാരിന്റെ മൗനസമ്മതത്തോടെയാണ് . ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും മാധവ് ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.
ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയത് 2019ല്‍. 5 വര്‍ഷം മുന്‍പ് 2019 ഓഗസ്റ്റ് 8ന് പുത്തുമലയില്‍ ഉരുള്‍പൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വര്‍ഷം മതിയാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച സര്‍ക്കാര്‍ സമിതിയുടെ അധ്യക്ഷനായിരുന്നു ഗാഡ്ഗില്‍.
പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ഇപ്പോഴും നിര്‍മാണങ്ങള്‍ നടക്കുന്നു. പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ നിരന്തരമായ ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടിലിന് പ്രധാന കാരണമെന്നും വയനാട്ടിലും ഇതു തന്നെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ക്വാറികളും നിരന്തരമായി പാറ പൊട്ടിക്കുന്നതും മണ്ണിന്റെ ബലം കുറച്ചു. അതി ശക്തമായ മഴയില്‍ ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു.
പ്രദേശത്തെ റിസോര്‍ട്ടുകളുടെ വ്യാപനവും നിയന്ത്രിക്കപ്പെട്ടില്ല. വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തം, അതില്‍ സര്‍ക്കാരിനും പങ്കുണ്ട്. കേരളത്തിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും മാധവ് ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.