തിരുവനന്തപുരം: കാലത്തിനനുസരിച്ച് ഒട്ടേറ മാറ്റങ്ങൾ വരുന്നതും അംഗീകരിക്കുന്നതുമാണ് വിവാഹവും അനുബന്ധച്ചടങ്ങുകളും.പെണ്ണുകാണൽ മാത്രമുള്ളിടത്ത് നിന്ന് ചെക്കൻ കാണലും പ്രീവെഡിങ്ങും പോസ്റ്റ് വെഡിങ്ങുമൊക്കെയായി സിനിമയെ വെല്ലുന്ന ചിത്രീകരണവുമായി വിവാഹ ഫോട്ടോഗ്രഫിയും നൃത്തം കളിച്ചെത്തുന്ന കല്യാണപ്പെണ്ണുമൊക്കെയായി വിവാഹം മാറ്റങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.ആക്കൂട്ടത്തിലെ പുതിയ മാറ്റങ്ങളാണ് വിവാഹ ക്ഷണത്തുകളിലേത്.

വിവാഹത്തിന്റെ മറ്റുചടങ്ങുകളിൽ ആർഭാടം അതിന്റെ പൊലിമ വർധിപ്പിക്കുമ്പോൾ വിവാഹക്ഷണത്തിന്റെ കാര്യത്തിൽ വില കൂടിയ കാർഡുകളിൽ നിന്ന് വളരെ ലളിതമായ എന്നാൽ ആകർഷകമായ കത്തുകളിലേക്കാണ് മാറ്റം.ഇപ്പോഴിത വേറിട്ടൊരു വിവാഹക്ഷണക്കത്താണ് ചർച്ചയാകുന്നത്.കുറ്റപത്രത്തിന്റെ രൂപത്തിലാണ് ഈ കത്ത് അവതരിപ്പിച്ചിരിക്കുന്നത്.

ന്യജനറേഷൻ ദമ്പതിമാരുടെ വിവാഹക്ഷണക്കത്താണ്. കുറ്റപത്രത്തിന്റെ രൂപത്തിൽ അച്ചടിച്ച വിവാഹം ക്ഷണക്കത്ത് വൈറലാവുകയാണ്.കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി ജിതിൻ ബാബുവിന്റെയും കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിനി ജിന്യയുടെയും വിവാഹക്ഷണക്കത്താണ് ഏറെ വ്യത്യസ്തമായ രീതിയിൽ അച്ചടിച്ചിരിക്കുന്നത്.ഒരു കുറ്റപത്രം മോഡലിൽ ഒരുക്കിയ കിടിലൻ ക്ഷണക്കത്തിൽ കുറ്റവും ശിക്ഷയും നടപടികളുമെല്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്.

കൂടാതെ സ്ലേറ്റിൽ പേരെഴുതി കുറ്റവാളികളെപ്പോലെ വരനും വധുവും നിൽക്കുന്നതിന്റെ ഫോട്ടോയും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഹൃദയം കവർച്ചയാണ് ഇവർ ചെയ്ത കുറ്റം. ഇതിനു ശിക്ഷയായി ലഭിച്ചത് ആജീവനാന്ത ദാമ്പത്യവും. 2023 ജനുവരി 13 ന് രണ്ടാം പ്രതിയായ വധുവിന്റെ ഭവനത്തിൽ വച്ചാണു ശിക്ഷ നടപ്പിലാക്കുന്നത്.2022 സെപ്റ്റംബർ 16 ന് വാദം പൂർത്തീകരിച്ച ശിക്ഷ വിധിച്ച കേസിലെ ശിക്ഷ നടപടിയാണെന്ന് പറഞ്ഞാണ് കത്ത് അവതരിപ്പിക്കുന്നത്

വ്യത്യസ്ത ആശയവുമായി എത്തിയ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. വോയിസ് നിട്ടൂർ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു കാർഡ് തയ്യാറാക്കിയത്.