കണ്ണൂർ: കാറിൽ ചാരി നിന്നതിന് യുവാവിന്റെ ചവിട്ടേറ്റ ആറുവയസ്സുകാരൻ കേരളത്തിന്റെ തന്നെ വേദനയായിരുന്നു.കുരുന്നിനെ അക്രമിച്ചവർക്കെതിരെ നടപടി എടുത്തത്ിന് ശേഷവും ആ കുരുന്നിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണ് മലയാളികൾ.ഇപ്പോൾ ആ ആറുവയസ്സുകാരന്റെ വിദ്യാഭ്യാസമുൾപ്പടെ മുഴുവൻ ചെലവുകളും ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് നിരവധി പേരണ് രംഗത്ത് വരുന്നത്.ഈ സന്തോഷവിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് പൊതുപ്രവർത്തകൻ കൂടിയായ ഫൈസൽ.

ആറു വയസ്സായപ്പോൾ നമ്മുടെ മക്കൾ രണ്ടാം ക്ലാസിൽ ആയില്ലേ ?ഈ കുഞ്ഞിന് പഠിക്കണ്ടേ? എന്ന ഭാര്യയുടെ ചോദ്യമാണ് അവനു കൂടി വിദ്യാഭ്യാസം നൽകണമെന്ന് തീരുമാനത്തിലെത്താൻ തന്നെ പ്രേരിപ്പിച്ചത്.ഈ വിവരം തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോൾ അറിയുന്നവരും അറിയാത്തവരുമായ നിരവധിപേരാണ് തനിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്.

എറണാകുളത്തുള്ള ഒരു പച്ചക്കറി വ്യാപാരി ആയ പ്രസാദ് എന്ന മനുഷ്യൻ എന്നെ വിളിച്ചു.ആ കുട്ടിയെ പൂർണ്ണമായി വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തന്നെയും ഭാര്യയും അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.അതിന് അദ്ദേഹം പറഞ്ഞ ന്യായം കേട്ട ശേഷം ഉള്ളു തേങ്ങി ഞാൻ കുറെ കരഞ്ഞു.അദ്ദേഹത്തിന്റെ മകൻ പരീക്ഷയിൽ തോറ്റതിന് ആത്മഹത്യ ചെയ്ത ആളാണ്.ആ സങ്കടം പരിഹരിക്കാൻ അവർക്ക് അവസരം വേണം.

ആ കുട്ടിയെ സഹായിക്കാനായി എത്തുന്നവരെ ഏകോപിപ്പിക്കാൻ തലശ്ശേരി എഎസ്‌പി നിഖിൽ രാജ് ഐപിഎസ് ഒരു ലൈസൻ ഓഫീസറെ നിയമിച്ചിരിന്നു.സഹായം ചെയ്യാൻ താൽപ്പര്യമുള്ളവർ തന്നെ ബന്ധപ്പെട്ടപ്പോൾ അവരുടെ നമ്പറുകൾ താൻ പരസ്പരം കൈമാറി.തുടർനടപടികൾക്കായി പ്രസാദ് നാളെ തലശ്ശേരിയിലെത്തും. അപ്പോൾ അദ്ദേഹത്തിന് ഒരു ദിവസത്തെ താമസ സൗൗര്യമോ ഭക്ഷണം കഴിക്കാനോ കുളിക്കാനുള്ള സൗകര്യമോ ചെയ്തു കൊടുക്കാൻ ആ നാട്ടുകാർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നമ്മളെ തോൽപ്പിക്കുന്ന ചിലരുണ്ട് . സ്വന്തം ഉള്ള് തേങ്ങി നമ്മുടെ മനസ്സ് നിറച്ച് കരയിച്ചു കൊണ്ട് അവർ നമ്മെ തോൽപ്പിക്കുമ്പോൾ നാം ഒരു നിമിഷമെങ്കിലും അവർക്ക് മുന്നിൽ തലകുനിച്ചു പോകാറുണ്ട്.ആറു വയസ്സുകാരനായ ഒരു രാജസ്ഥാനി ബാലൻ ഒരു പുത്തൻ പണക്കാരന്റെ തൊഴികൊണ്ട് നമ്മുടെ മലയാളക്കരയിലെ ആഥിത്യമര്യാദയുടെ പേരുകേട്ട തലശ്ശേരിയിൽ തെറിച്ച് വീണപ്പോൾ ആദ്യമുയർന്നത് മലയാളിയുടെ നീതിബോധമായിരുന്നു.

ആറു വയസ്സായപ്പോൾ നമ്മുടെ മക്കൾ രണ്ടാം ക്ലാസിൽ ആയില്ലേ ?ഈ കുഞ്ഞിന് പഠിക്കണ്ടേ? എന്ന ഭാര്യയുടെ ചോദ്യമാണ് അവനു കൂടി വിദ്യാഭ്യാസം നൽകണമെന്ന് തീരുമാനത്തിലെത്താൻ എന്നെ പ്രേരിപ്പിച്ചത്. എന്റെ മക്കൾ പഠിക്കുന്നത് വീട്ടിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള സ്‌കൂളിലാണ് പക്ഷേ വീടിന് 100 മീറ്റർ ഉള്ളിൽ ഒരു എൽ പി സ്‌കൂൾ ഉണ്ട് 50ല് താഴെ കുട്ടികളാണ് അവിടെയുള്ളത്, പക്ഷേ എല്ലാവർഷവും എന്റെ മക്കൾക്ക് വാങ്ങിക്കുന്ന അതേ ബ്രാൻഡ് സ്‌കൂൾ ബാഗും അതേ കൂടെയും നോട്ട് ബുക്കുകളും പെൻസിൽ ബോക്‌സും പേനയും പെൻസിലും അക്ഷരത്തെറ്റുകൾ മായ്ക്കാൻ ഉള്ള ഇറേസർ വരെ ഞാൻ ആ മുഴുവൻ കുഞ്ഞുങ്ങൾക്കും വാങ്ങിക്കൊടുക്കാറുണ്ട്,

അതിന് കാരണം പഠിക്കാൻ മിടുക്കിയാണെങ്കിലും പണമില്ലാത്തതുകൊണ്ട് എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയാതെ പോയ എന്റെ ഭാര്യയുടെ അനുഭവമാണ്, രണ്ടു മക്കളെ എനിക്ക് പ്രസവിച്ചു തന്നിട്ടാണ് അവൾ എസ്എസ്എൽസി പരീക്ഷ എഴുതി ജയിച്ചത്. പ്ലസ്ടുവും ഡിഗ്രിയും ജെഡിസിയും വരെ പിന്നീട് തന്റെ പേരിനോട് കൂട്ടി ചേർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാവുകയും ആ വിവരം ഇവിടത്തെ പ്രിയ സൗഹൃദങ്ങളുമായി പങ്കുവെക്കുകയും ചെയ്തതോടെ അറിയുന്നതും അറിയാത്തവരുമായ പലരും വിളിച്ചു എന്തെങ്കിലും കൂടി സഹായം ആവശ്യമുണ്ട് എന്ന് ചോദിച്ചു.

പക്ഷേ പാലാ സ്വദേശിയായ യുവാവ് ആ കടമ നിർവഹിക്കാൻ തന്നെ അനുവദിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു.പക്ഷേ അല്പം മുമ്പ് എറണാകുളത്തുള്ള ഒരു പച്ചക്കറി വ്യാപാരി ആയ പ്രസാദ് എന്ന മനുഷ്യൻ എന്നെ വിളിച്ചു.ആ കുട്ടിയെ പൂർണ്ണമായി വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തന്നെയും ഭാര്യയും അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.അതിന് അദ്ദേഹം പറഞ്ഞ ന്യായം കേട്ട ശേഷം ഉള്ളു തേങ്ങി ഞാൻ കുറെ കരഞ്ഞു.അദ്ദേഹത്തിന്റെ മകൻ പരീക്ഷയിൽ തോറ്റതിന് ആത്മഹത്യ ചെയ്ത ആളാണ്.ആ സങ്കടം പരിഹരിക്കാൻ അവർക്ക് അവസരം വേണം.

ഞാൻ തലശ്ശേരി എഎസ്‌പി നിഖിൽ രാജ് ഐപിഎസിനെ വിളിച്ചു,അദ്ദേഹവും എന്നെ ഞെട്ടിച്ചു.25 അല്ലെങ്കിൽ 27 വയസ്സിനപ്പുറം തോന്നാത്ത ഒരു ചെറുപ്പക്കാരൻ താൻ ഏറ്റെടുത്ത സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കി നമ്മളെക്കാൾ ഏറെ കടന്നുപോയിരിക്കുന്നു. ഇതിനുവേണ്ടി മാത്രം അദ്ദേഹം ഒരു ലൈസൻ ഓഫീസറെ നിയമിച്ചിരിക്കുന്നു. സ്‌പോൺസർഷിപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷം ഇരുവർക്കും നമ്പറുകൾ പരസ്പരം കൈമാറിയിട്ടുണ്ട് .ആ കുഞ്ഞിന്റെ ജീവിതത്തിന് ഇത് ഒരുപാട് സഹായകരമായി മാറും എന്ന് പ്രതീക്ഷിക്കുന്നു.

ഈ പോസ്റ്റ് ചെയ്തുകൊണ്ടിരിക്ക തന്നെ ഒരു പല നല്ല മനസ്സുകളും വിളിച്ചു അവർക്കും ഇതുപോലെ കുഞ്ഞുങ്ങളെ ദത്തെടുത്ത് പഠിപ്പിക്കാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞു.അവരുടെ ഫോൺ നമ്പർ ആവശ്യമുള്ളവർ ചോദിച്ചാൽ തരാം.ഇവിടെ എനിക്ക് പ്രത്യേക റോൾ ഒന്നുമില്ല കാബൂളിവാല സിനിമയിലെ കടലാസിന്റെയും കന്നാസിന്റെയും റോൾ മാത്രം വഴിതെറ്റിയെത്തുന്ന ലൈലമാർക്കും മുന്നമാർക്കുമായി ഞാൻ ഇനിയും ഈ ഫേസ്‌ബുക്കിന്റെ തെരുവോരങ്ങളിൽ കണ്ണ് തുറന്നിരിക്കാം.

പ്രിയപ്പെട്ടവർക്ക് നന്ദി ,പ്രസാദ് ( +919847382872 ) നാളെ എറണാകുളത്തുനിന്ന് തലശ്ശേരിയിൽ എത്തും എഎസ് പി ഓഫീസിൽ പോയി എഎസ് പി യെ കാണും നമ്മുടെയൊക്കെ അനുഗ്രഹമുണ്ടാകണം.,പ്രാർത്ഥനയും. തലശ്ശേരിയിൽ അദ്ദേഹത്തിന് ഒരു ദിവസത്തെ താമസ സൗൗര്യമോ ഭക്ഷണം കഴിക്കാനോ കുളിക്കാനുള്ള സൗകര്യമോ ചെയ്തു കൊടുക്കാൻ ആ നാട്ടുകാർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരു കുഞ്ഞിന് വിദ്യാഭ്യാസം നൽകുന്നതോളം മറ്റൊരു പുണ്യവും ഞാൻ കാണുന്നില്ല.