തിരുവനന്തപുരം: റാന്നിയിലെ റോഡ് നിർമ്മാണത്തിൽ അഴിമതി മീഡിയയിൽ വൻ ആക്ഷേപങ്ങൾക്കും പരിഹാസത്തിനുമാണ് വഴിവെക്കുന്നത്.പാർശ്വഭിത്തി നിർമ്മാണത്തിനായി എത്തിച്ച കോൺക്രീറ്റ് ബ്ലോക്കുകളിൽ കമ്പിക്ക് പകരം മരത്തിന്റെ കഷണങ്ങൾ ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചയായതോടെ പരിഹാസ രൂപേണയുള്ള നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഇരുമ്പ് ആണിക് പകരം മുളയാണി വെച്ചവൻ ചന്തു; കോൺഗ്രീറ്റ് കമ്പിക്ക് പകരം മരത്തടി വെച്ചവൻ മരുമകൻ എന്നാണ് ഉയരുന്ന ഒരു കമന്റ്.

ശോ മണ്ടന്മാരെ നിങ്ങൾക്ക് മനസിലാകാഞ്ഞിട്ടാണ്.. ഇതാണ് നെതർലാന്റസ് മോഡൽ എന്നു ഒരാൾ പറയുമ്പോൾ ഇതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദേശയാത്ര ഉടൻ ഉണ്ടാകുമെന്നാണ് മറ്റൊരാൾ കുറിക്കുന്നത്.മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെയും വിമർശനം ഉണ്ടെങ്കിലും ഏറ്റവും കുടുതൽ വിമർശനം ഉയരുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെയാണ്.കമ്പിയെക്കാൾ വിലയുള്ള 'വീട്ടി' തടിയാ ഇട്ടേക്കണേ..എല്ലാം മരുമോന്റെ ഐശ്വര്യം എന്നാണ് ഒരു കമന്റ്.

വെറുതെ ആണോ ഇത് കേരളമാണ് എന്ന് പറയുന്നത്. വേറെ എവിടെയും കാണില്ല ഇത്രയും വലിയ ബുദ്ധിജീവികൾ.,ഇടയ്ക്കിടെ റീബിൽഡ് ചെയ്യാനാ .. ഇപ്പോ അതല്ലേ ഇവിടെ ട്രെൻഡ്,എല്ലാവരും മുക്കിയിട്ട് കമ്പി വാങ്ങാൻ ക്യാഷ് വേണ്ടേ, ഭാഗ്യം മരം എങ്കിലും വെച്ചത്,ചൂലിന്റെ ഈർക്കിൽ മതിയായിരുന്നു.. ഇത്രയും പൈസ ചെലവാവില്ല,എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന മലയാളി ഈ നാട് നന്നാവാൻ സമ്മതിക്കൂല, ഇത്തരം പരീക്ഷണങ്ങളാണ് ലോകത്ത് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത് എന്ന് ഈ കിണറ്റിലെ തവളകൾ എന്നാണാ വോ മനസിലാക്കുന്നത് എന്ന് - ലെ കരാറുകാരൻ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

റാന്നിയിൽ റോഡ് നിർമ്മാണത്തിലാണ് വൻ അഴിമതിയെന്ന് ആക്ഷേപമുയർന്നത്. പാർശ്വഭിത്തി നിർമ്മാണത്തിനായി എത്തിച്ച കോൺക്രീറ്റ് ബ്ലോക്കുകളിൽ കമ്പിക്ക് പകരം മരത്തിന്റെ കഷണങ്ങൾ വെച്ചതിനെ തുടർന്ന് നാട്ടുകാർ പ്രവൃത്തി തടഞ്ഞു.പുനലൂർ-മൂവാറ്റുപ്പുഴ പ്രധാന പാതയോട് ചേർന്നുള്ള ഒരു ബണ്ട് റോഡിന്റെ അനുബന്ധ പ്രവൃത്തിയിലാണ് പരാതി ഉയർന്നിരിക്കുന്നത്.

പാർശ്വഭിത്തി നിർമ്മാണത്തിലാണ് വിചിത്രമായ കോൺക്രീറ്റ് കുറ്റികൾ എത്തിച്ചിരിക്കുന്നത്. കല്ലുകൾ നിരത്തി കോൺക്രീറ്റ് ബ്ലോക്കുകൾ വെച്ച് പാർശ്വഭിത്തി ബലപ്പെടുത്തുന്നതാണ് കരാർ പ്രകാരമുള്ള നിർമ്മാണം.കരിങ്കൽ കെട്ടുകൾക്കിടയിൽ വെക്കുന്നതിനായാണ് കോൺക്രീറ്റ് ബ്ലോക്കുകൾ എത്തിച്ചത്.

സാധാരണ കോൺക്രീറ്റ് കമ്പി ഉപയോഗിച്ചാണ് ഇവ വാർക്കുന്നതെങ്കിൽ ഇവിടെ തടിക്കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിർമ്മാണം തടഞ്ഞു. കാസർകോട് സ്വദേശിയായ റഷീദ് എന്നയാളാണ് ഇതിന്റെ കരാറുകാരൻ.റീ ബിൽഡ് കേരള പദ്ധതിപ്രകാരമുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഈ റോഡിന്റെ നിർമ്മാണത്തിന് ഒന്നര കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.