- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോട്ടോർ ഇട്ടപ്പോൾ കിണറ്റിൽ നിന്ന് വെള്ളം കയറുന്നില്ല; നോക്കിയപ്പോൾ കിണറ്റിൽ മുട്ടനൊരു കാട്ടുപോത്ത്; കിണർ ഇടിച്ചു നികത്തി കരയ്ക്ക് കയറ്റി വിട്ടു; സംഭവം കോന്നി അതുമ്പുംകുളത്ത്
കോന്നി: അതുമ്പുംകുളം ഞള്ളൂർ ചേലക്കാട്ട് അനു സി ജോയി രാവിലെ വെള്ളമടിക്കാൻ വേണ്ടി മോട്ടോർ ഇട്ടതാണ്. ടാങ്കിലേക്ക് വെള്ളം കയറുന്നില്ല. എന്താണ് കുഴപ്പമെന്ന് അറിയാൻ കിണറ്റിൽ ഒന്ന് എത്തി നോക്കിയതാണ്. ദാ കിടക്കുന്നു മുട്ടനൊരു കാട്ടുപോത്ത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കിണർ ഇടിച്ചു നിരത്തി കാട്ടുപോത്തിനെ കരയ്ക്ക കയറ്റി വിട്ടു. രാവിലെ ഏഴരയോടെ ടാങ്കിൽ വെള്ളം നിറയ്ക്കാൻ വീട്ടുകാർ മോട്ടർ ഓണാക്കിയപ്പോൾവെള്ളം കയറാത്തതിനെ തുടർന്ന് കിണറ്റിൽ നോക്കുമ്പോഴാണ് പോത്തിനെ കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു.
കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജെസിംസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ലിതേഷ്, സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്‌ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണർ ഇടിച്ചുതാഴ്‌ത്തി വഴി വെട്ടിയാണ് കരയ്ക്ക് എത്തിച്ചത്. അഞ്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോത്ത് കരയ്ക്ക് കയറിയത്.
രണ്ട് മിനിറ്റ് കിണറിന്റെ കരയിൽ നിന്നശേഷം സമീപത്തെ വനത്തിലേക്ക് കയറിപ്പോയി. മുൻകാലുകൾക്കും പുറകുഭാഗത്തും മുറിവുണ്ട്. രക്ഷാ പ്രവർത്തനം കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്