- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ രാവിലെ തുടങ്ങിയ പുതിയ അഗ്നി ഞൊടിയിടയില്‍ നക്കി തുടച്ചത് 3500 ഏക്കര്‍; വരണ്ട കാറ്റ് കൂടി ആയതോടെ കാലിഫോര്‍ണിയയെ നക്കി തുടക്കുമെന്ന് ആശങ്ക; പുതിയ അഗ്നി അണുബോംബെന്ന് വിദഗ്ധര്‍
ഇന്നലെ രാവിലെ തുടങ്ങിയ പുതിയ അഗ്നി ഞൊടിയിടയില്‍ നക്കി തുടച്ചത് 3500 ഏക്കര്‍
ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ഇന്നലെ രാവിലെ തുടങ്ങിയ പുതിയ തീപിടുത്തം 3407 ഏക്കറോളം പ്രദേശമാണ് ഇല്ലാതാക്കിയത്. പുതിയ അഗ്‌നിയെ അണുബോംബ് എന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. അത്രയും ശക്തമായ തോതിലാണ് ഇപ്പോള്‍ തീപടരുന്നത്. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ഇന്നലെയാണ് പുതിയ കാട്ടുതീ രൂപപ്പെട്ടത്. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാസ്റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശത്ത് നിന്ന് തുടങ്ങിയ കാട്ടുതീ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തോളം ഏക്കറിലധികം വിസ്തൃതിയിലേക്ക് അതിവേഗം പടര്‍ന്നത്. ലോസ് ആഞ്ജലിസില്‍ വന്‍ നാശത്തിന് കാരണമായ കാട്ടുതീയ്ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ കാട്ടുതീ പടരുന്നത്. ബുധനാഴ്ച രാവിലെയാണ് പുതിയ തീപ്പിടിത്തം ഉണ്ടായതെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചത്. ഏതാണ്ട് 9,400 ഏക്കര്‍ ഭൂമി കത്തിനശിച്ചു.
ശക്തമായ കാറ്റും വരണ്ടകാലവസ്ഥയും തീ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കാരണമായി. പ്രദേശത്ത് വീശിയടിച്ച അതിശക്തമായ കാറ്റ് ഇത് കൂടുതല്‍ പടരുമെന്ന ആശങ്കയ്ക്ക് കാരണമായി. ലോസ് ആഞ്ജലിസിന് ഏകദേശം 56 കിലോമീറ്റര്‍ വടക്ക്, സാന്താ ക്ലാരിറ്റ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റുമുള്ള 31,000 ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. തെക്കന്‍ കാവലിഫോര്‍ണിയ മേഖലയാകെ ഇപ്പോള്‍
ഭീതി പടര്‍ത്തി കൊണ്ടാണ് തീ പടര്‍ന്നു പിടിക്കുന്നത്. സാന്‍ഗബ്രിയേല്‍ പര്‍വ്വത നിരകളിലേക്കുള്ള സഞ്ചാരികളുടെ യാത്രയും അധികൃതര്‍ വിലക്കിയിരിക്കുകയാണ്.
തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോഴും അന്വേഷണം തുടരുകയാണ്. തീപിടുത്തം അനിയന്ത്രിതമായി തുടരുന്നു എന്നാണ് അഗ്മിശമന സേന തന്നെ വ്യക്തമാക്കിയിരിക്കുന്നത്. വിമാനം വഴിയും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഏതാണ്ട് പതിനെണ്ണായിരത്തോളം പേരാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഇവിടെ സ്‌ക്കൂളുകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. നേരത്തെ, ശക്തമായ കാറ്റും അങ്ങേയറ്റം വരണ്ട കാലാവസ്ഥയും കാരണം ജനുവരി ഏഴിനാണ് ലോസ് ആഞ്ജലിസില്‍ കാട്ടുതീ ഉണ്ടായതും പടര്‍ന്നുപിടിച്ചതും.
തീപ്പിടിത്തം വ്യാപകമായ നാശത്തിനാണ് കാരണമായത്. 23,448 ഏക്കര്‍ ഭൂമി കത്തിനശിച്ചു. നിരവധി ജീവനുകള്‍ നഷ്ടമായി, വീടുകള്‍ കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഹോളിവുഡ് നടന്മാരായ ലൈറ്റണ്‍ മീസ്റ്റര്‍, ആദം ബ്രോഡി, ബില്ലി ക്രിസ്റ്റല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളടക്കം 1,000-ത്തിലധികം കെട്ടിടങ്ങളാണ് കത്തിനശിച്ചത്. മറ്റൊരു വലിയ തീപ്പിടിത്തമുണ്ടായത് ഈറ്റണിലാണ്.
ലോസ് ആഞ്ജലിസ് ഡൗണ്‍ടൌണിന് വടക്കുള്ള വനപ്രദേശങ്ങളില്‍ ആരംഭിച്ച് 14,000-ലധികം ഏക്കറില്‍ ഇത് വ്യാപിച്ചു. 5,000ലധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നാല് പേര്‍ മരിക്കുകയും ചെയ്തു. 14,021 ഏക്കര്‍ കത്തിനശിച്ചതിന് ശേഷം ഈറ്റണ്‍ തീപിടുത്തം 91 ശതമാനം നിയന്ത്രണത്തിലാണ്. അതേ സമയം തീയണയ്ക്കുന്നതില്‍ കാലിഫോര്‍ണിയയിലെ അധികൃതരുടെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നത്.
വലിയൊരു ജലശേഖരം സ്വന്തമായുള്ള കാലിഫോര്‍ണിയയില്‍ എന്ത് കൊണ്ടാണ് കൃത്യമായി തീയണക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കാലിഫോര്‍ണിയയിലെ സംവിധാനങ്ങളുടെ പരിമിതിയെ കുറിച്ച് കൃത്യമായി അറിയാത്തത് കൊണ്ടാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ വിശദീകരിക്കുന്നത്.