- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്പോർട്ട് വെരിഫിക്കേഷന് പോകുമ്പോൾ കേട്ടത് കൂട്ടക്കരച്ചിൽ; ഓടിയെത്തിയപ്പോൾ കണ്ടത് അനക്കമറ്റ് കിടക്കുന്ന കുരുന്നിനെ; സിവിൽ പൊലീസ് ഓഫീസറുടെ സമയോചിത ഇടപെടലിൽ കുഞ്ഞിന് പുതുജീവൻ; നന്ദിയറിച്ച് കുടുംബം; പൊലീസ് ഓഫീസർക്ക് അഭിനന്ദന പ്രവാഹം
കണ്ണൂർ: അവസരോചിതമായ ഇടപെടലുകൾക്ക് ചിലപ്പോഴൊക്കെ ഒരു ജീവന്റെ വിലയുണ്ടെന്ന് പറയാറുണ്ട്.അത് വീണ്ടും തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം ഒരു സിവിൽ പൊലീസ് ഓഫീസറുടെ ഇടപെടൽ.ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയാണ് അദ്ദേഹം അപകടത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.കേരള പൊലീസ് ഫേസ്‌ബുക്കിലൂടെയാണ് ഒഫീസറെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
മയ്യിൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഫാസിലാണ് താരം. ഡ്യൂട്ടിക്കിടെ സമീപത്തെ വീട്ടിൽ നിന്നും കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ ഫാസിൽ കണ്ടത് നിശ്ചലമായി കിടക്കുന്ന കുഞ്ഞിനെയായിരുന്നു. കുട്ടി മരിച്ചെന്നു കരുതി എല്ലാവരും നിലവിളിക്കുകയായിരുന്നു.സമയം പാഴാക്കാതെ ഫാസിൽ കുഞ്ഞിന് കൃത്രിമ ശ്വാസം അടക്കം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
മയ്യിൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഫാസിൽ പാസ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി പോകവെയാണ് സമീപത്തെ വീട്ടിൽ നിന്നും കൂട്ട കരച്ചിലും ബഹളവും കേട്ടത്. ശബ്ദം കേട്ട് വീട്ടിലേക്ക് കുതിച്ചെത്തിയ ഫാസിൽ 9 മാസം പ്രായമായ കുട്ടി നിശ്ച്ചലമായി കിടക്കുന്നതും എല്ലാവരും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കരുതി നിലവിളിക്കുന്നതുമാണ് കണ്ടത്.
സന്ദർഭത്തിൽ പതറാതെ ഉടൻ തന്നെ കുട്ടിക്ക് കൃത്രിമ ശ്വാസമടക്കമുള്ള പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഫൈസലിന് കഴിഞ്ഞു. തുടർന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയ സഹപ്രവർത്തകന് അഭിനന്ദനങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ