തിരുവനന്തപുരം: ആ താൽക്കാലികം എന്ന വാക്ക് വിശ്വസിച്ചത ഞങ്ങൾ ചെയ്ത തെറ്റ്..ചതി ബോധ്യമായപ്പോഴേക്കും എല്ലാം കയ്യിൽ നിന്നും വഴുതിപ്പോയിരുന്നു..വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറിക്ക് മുന്നിൽ നിന്ന് ഒരു തൊഴിലാളി മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ഒരിക്കലും നഷ്ടത്തിലായ സമയത്തൊന്നുമല്ല കമ്പനി പൂട്ടിയത്..കണക്കിൽ കാണിക്കുന്ന കുറഞ്ഞ ലാഭമൊന്നുമല്ല കമ്പനിക്ക്.അതിനൊക്കെ മുകളിലാണ്.എന്നിട്ടും പൂട്ടിയത് എന്തിനെന്ന് മനസിലാകുന്നില്ല..അദ്ദേഹം തുടർന്നു..

ഇത് ഒരാളുടെ മാത്രം കാര്യമല്ല..കമ്പനിയെ ആശ്രയിച്ച് കഴിയുന്ന 700 ഓളം കുടുംബങ്ങളുടെ അവസ്ഥ കൂടിയാണ്.ഒരു തൊഴിലാളി രണ്ട് വർഷം മുൻപ് ആത്മഹത്യ ചെയ്തതോടെയാണ് തൊഴിലാളികളുടെ ദുരവസ്ഥ മറനീക്കി പുറത്ത് വന്നത്.ഇതിന് പിന്നാലെ സർക്കാർ വിഷയത്തിൽ ഇടപെട്ടെങ്കിലും കാര്യമായി മാറ്റം ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കമ്പനി ഇതുവരെ തുറക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ കമ്പനി ഏറ്റെടുത്ത് നടത്തണമെന്ന ആവശ്യവുമായി തൊഴിലാഴികൾ രംഗത്ത് വരുന്നത്.

ആദ്യകാലത്ത് തൊഴിലാളികൾക്ക് പ്രതീക്ഷയുണ്ടായിരുന്നു.എന്നാൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്രസാമഗ്രികൾ രാത്രിയുടെ മറവിൽ ഉടമകൾ തന്നെ കടത്തിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്പനി തുറക്കാൻ സാധ്യതയില്ലെന്ന തരത്തിലേക്ക് തൊഴിലാളികൾ എത്തിയത്.രാത്രിയുടെ മറവിലെ ഈ പ്രവൃത്തിയെ തൊഴിലാളികൾ സംഘം ചേർന്ന് തടഞ്ഞിരുന്നു.ഇതിന്റെ പേരിൽ നിരവധി തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തു.

തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വരുമ്പോൾ ഉടൻ തുറക്കുമെന്ന വാഗ്ദാനം നൽകിയാണ് പ്രതിഷേധക്കാരെ ഉടമകൾ അനുനയിപ്പിക്കുന്നത്.ഒപ്പം മന്ത്രി തലത്തിൽ നടന്ന വിവിധ ചർച്ചകളിൽ കമ്പനി ഉടൻ തുറക്കുമെന്നും തൊളഴിലാളികളെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും പലയാവർത്തി പറഞ്ഞുവെങ്കിലും ഫലത്തിൽ മാത്രം വന്നില്ല. അതിനൊപ്പം തന്നെ കമ്പനിയുടെ മറ്റ് യുണിറ്റുകളിൽ പുതിയ നിയമനം നടക്കുന്നുമുണ്ട്.പക്ഷെ അപ്പോൾ പോലും തങ്ങളെ പരിഗണിക്കുന്നില്ലെന്നും തൊഴിലാഴികൾ പറയുന്നു.

മാത്രമല്ല മറ്റ് യുണിറ്റുകളിൽ ഇവിടെ തൊഴിലാളികളെ വിവിധ തസ്തികകളിൽ നിയമിക്കണമെന്ന നിർദ്ദേശം ലേബർ കമ്മീഷ്ണർ മുന്നോട്ട് വച്ചിരുന്നു.ഇതിന്മേൽ അന്വേഷണം നടത്തി റിപ്പോർട്ട്് സമർപ്പിക്കുകയും അതിന്മേൽ ചർച്ച വേണമെന്ന ആവശ്യപ്പെടുകയും ചെയ്തിരുന്നു.അ ചർച്ചയെക്കുറിച്ചും ഇപ്പോൾ അറിവൊന്നുമില്ലെന്നും തൊഴിലാളികൾ പറയുന്നു.

ഇപ്പോൾ ക്ലേ പൗഡറിന് മാർക്കറ്റ് വിപണി കുറഞ്ഞുവെന്ന കാരണമാണ് ഉയർത്തുന്നത്. അതേസമയം മാനേജ്മെന്റിന്റെ ഈ വാദം പൊള്ളയാണെന്നും വേളി ഫാക്ടറി തുറക്കാതിരിക്കാനുള്ള തന്ത്രമാണെന്നും ജീവനക്കാർ ആരോപിക്കുന്നു.