- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്ത് ഒന്നാമതാകാൻ കുതിച്ചു ഇന്ത്യക്കാർ! 142.8 കോടി ജനങ്ങൾ; ജനസംഖ്യയിൽ ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയിൽ 1.56 ശതമാനം വളർച്ച; ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് അമേരിക്ക
ജനീവ: ജനസംഖ്യയിൽ ലോകത്ത് ഒന്നാമതാകാൻ ഒരുങ്ങി ഇന്ത്യ. ഈ വർഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ജനസംഖ്യാ നിരക്ക് ഉയർന്നതും ചൈനയിൽ കുറഞ്ഞതുമാണ് ലോകത്ത് ഇന്ത്യയെ ജനസംഖ്യയിൽ ഒന്നാമതാക്കാൻ ഒരുങ്ങുന്നത്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) ഏറ്റവും പുതിയ ഡാറ്റയിൽ പറയുന്നത്.
142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതിൽ പറയുന്നു. 2022-ൽ 144.85 കോടിയായിരുന്നു ജനസംഖ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയിൽ 1.56 ശതമാനം വളർച്ചയുണ്ട്. 2022ൽ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 2023 മധ്യത്തോടെ 34 കോടി ജനസംഖ്യയാണ് അമേരിക്കയിൽ പ്രതീക്ഷിക്കുന്നത്.
മുൻ വർഷങ്ങളിലെ രേഖകൾ അടിസ്ഥാനമാക്കുമ്പോൾ ഈ മാസം തന്നെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അതിന് കൃത്യത ഇല്ലാത്തത് ചൈനയിലേയും ഇന്ത്യയിലേയും സെൻസസ് വിവരങ്ങൾക്ക് വ്യക്തയില്ലാത്തതാണെന്നും യുഎൻ വൃത്തങ്ങൾ പറയുന്നു. 2011-ലാണ് ഇന്ത്യയിൽ ഏറ്റവും അവസാനമായി സെൻസസ് നടന്നത്. 2021-ൽ നടക്കേണ്ട സെൻസസ് അനിശ്ചിതമായി നീണ്ടുപോകുകയാണ്.
ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎൻ ഡാറ്റയിൽ പറയുന്നു. ഇന്ത്യൻ പുരുഷന്റെ ശരാശരി ആയുർദൈർഘ്യം 71 ഉം സ്ത്രീയുടേത് 74 ആണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയിലേക്കെത്തുമ്പോൾ യുഎൻഎഫ്പിഎയിൽ ഞങ്ങൾ ഇന്ത്യയിലെ 1.4 ബില്യൺ ആളുകളെ 1.4 ബില്യൺ അവസരങ്ങളായി കാണുന്നു, യുഎൻഎഫ്പിഎ ഇന്ത്യയുടെ പ്രതിനിധിയും ഭൂട്ടാൻ ഡയറക്ടറുമായ ആൻഡ്രിയ വോജ്നാർ റിപ്പോർട്ടിൽ പറഞ്ഞു.
'ഇന്ത്യയുടേത് വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, സാമ്പത്തിക വികസനം, സാങ്കേതിക പുരോഗതി എന്നിവയിലെ പുരോഗതിയുടെ കഥയാണിത്. ഏറ്റവും വലിയ യുവജന കൂട്ടായ്മയുള്ള രാജ്യമെന്ന നിലയിൽ-അതിന്റെ 254 ദശലക്ഷം യുവാക്കൾക്ക് (1524 വയസ്സ്) നവീകരണത്തിന്റെയും പുതിയ ചിന്തയുടെയും ശാശ്വതമായ പരിഹാരങ്ങളുടെയും ഉറവിടമാകാം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും, പ്രത്യേകിച്ച്, തുല്യ വിദ്യാഭ്യാസ, നൈപുണ്യ വികസന അവസരങ്ങൾ, സാങ്കേതികവിദ്യയിലേക്കും ഡിജിറ്റൽ കണ്ടുപിടുത്തങ്ങളിലേക്കും പ്രവേശനം, ഏറ്റവും പ്രധാനമായി അവരുടെ പ്രത്യുത്പാദന അവകാശങ്ങളും തിരഞ്ഞെടുപ്പുകളും പൂർണ്ണമായി വിനിയോഗിക്കാനുള്ള വിവരവും ശക്തിയും ഉണ്ടെങ്കിൽ ഈ നേട്ടത്തിൽ മുന്നോട്ട് കുതിക്കാൻ കഴിയും, ''അവർ പറഞ്ഞു.
മറുനാടന് ഡെസ്ക്