കൊയ്‌റോ: രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കപ്പില്‍ യേശുക്രിസ്തുവിനെ കുറിച്ചുളള പരാമര്‍ശം കണ്ടെത്തിയിരിക്കുന്നു. ഈജിപ്തിന്റെ തീരത്ത് നിന്നാണ് ഈ സെറാമിക്ക് കപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിലായിരിക്കാം ക്രിസ്തുവിനെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ പരാമര്‍ശം അടങ്ങിയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. 'ജീസസ് കപ്പ്' എന്നറിയപ്പെടുന്ന ഈ പാത്രം 2008-ല്‍ അലക്സാണ്ട്രിയയിലെ പുരാതന തുറമുഖത്തിന്റെ ഖനനത്തിനിടെ ഫ്രഞ്ച് സമുദ്ര പുരാവസ്തു ഗവേഷകനായ ഫ്രാങ്ക് ഗോഡിയോയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് കണ്ടെത്തിയത്. ഈ കപ്പ് വളരെ ഭംഗിയായി തന്നെ പരിപാലിക്കപ്പെട്ടിരുന്നു.

ഇതില്‍ ഒരു പിടി മാത്രമാണ് നഷ്ടമായിരിക്കുന്നത്. ഇതില്‍ ഗ്രീക്ക് ഭാഷയില്‍ ഡിഐഎ ക്രിസ്റ്റോ ഓ ഗോയിസ്റ്റായിസ് എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. പുതിയ നിയമ പണ്ഡിതനായ ഡോ. ജെറമിയ ജോണ്‍സ്റ്റണ്‍ വിശദീകരിച്ചത്, ഈ പുരാവസ്തു യേശു ക്രൂശിക്കപ്പെട്ട എ.ഡി. ഒന്നാം നൂറ്റാണ്ടിലേതാണ് എന്നാണ്. യേശുവിന്റെ പ്രശസ്തി അക്കാലത്ത് ഒരു രോഗശാന്തിക്കാരനും അത്ഭുത പ്രവര്‍ത്തകനും ആയിരുന്നു എന്നത് കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ കപ്പ് ആ പാരമ്പര്യത്തിന് തെളിവ് നല്‍കുന്നതാണ് എന്നും അദ്ദേഹം വാദിക്കുന്നു. ശക്തനായ ഒരു അത്ഭുത പ്രവര്‍ത്തകനായി ഇതിനകം അംഗീകരിക്കപ്പെട്ട ക്രിസ്തുവിനെ വിളിക്കുന്നത് അന്നത്തെ ആചാരം അനുസരിച്ചായിരിക്കാനാണ് സാധ്യത. ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്ന് ചോദിച്ചു, ഗുരോ, ആളുകള്‍ അങ്ങയുടെ നാമം ഉപയോഗിച്ച് പിശാചുക്കളെ പുറത്താക്കുന്നു. നമ്മള്‍ അവരെ തടയണമോ എന്ന്. ഡോ.ജോണ്‍സറ്റണ്‍ പറയുന്നത് യേശു ഇതിന് മറുപടിയായി നല്‍കിയത് ഇല്ല സ്വയം ഭിന്നിച്ച ഒരു വീടിന് കഴിയുകയില്ല എന്നായിരുന്നു.

എല്ലാവരും യേശുവിന്റെ പേര് വിളിച്ച്് അപേക്ഷിക്കുന്നതിന്റെ കാരണം അതിന് അത്രത്തോളം ശക്തിയുളളത് കൊണ്ടാണ് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഗോഡിയോയും സംഘവും പുരാതനമായ ഈജിപ്ഷ്യന്‍ സ്ഥലത്ത് നിന്ന് പാനപാത്രം കണ്ടെത്തിയ സ്ഥലത്തില്‍ വെള്ളത്തില്‍ മുങ്ങിയ ആന്റിറോഡോസ് ദ്വീപ് ഉള്‍പ്പെടുന്നു, അവിടെ ക്ലിയോപാട്രയുടെ കൊട്ടാരം സ്ഥിതിചെയ്തിരിക്കാം എന്നാണ് പറയപ്പെടുന്നത്. ഒന്നാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയ എല്ലാ വിഭാഗക്കാരും താമസിച്ചിരുന്ന ഒരിടമായിരുന്നു. ക്രിസ്തുവിന്റെ പേര് ചില മാന്ത്രിക ഗ്രന്ഥങ്ങളില്‍ ഉണ്ടായിരുന്നു. അലക്സാന്‍ഡ്രിയയിലെ ജനങ്ങള്‍ക്ക് യേശു ക്രിസ്തുവിനെ കുറിച്ചും അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തികളെ കുറിച്ചും വ്യക്തമായി അറിയാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ കപ്പിലെ പരാമര്‍ശം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യകാല പരാമര്‍ശമായി ചിലര്‍ കണക്കാക്കുന്നില്ല. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ക്ലാസിക്കല്‍ പുരാവസ്തുശാസ്ത്ര-കല പ്രൊഫസറായ ബെര്‍ട്ട് സ്മിത്ത്, ഈ കപ്പ്് 'ക്രെസ്റ്റോസ് എന്ന വ്യക്തിയുടെ സമര്‍പ്പണമോ സമ്മാനമോ ആയിരിക്കാമെന്ന് അഭിപ്രായപ്പെടുന്നു. അദ്ദേഹം ഒഗോയിസ്റ്റൈസ് എന്നറിയപ്പെടുന്ന മതവിഭാഗത്തില്‍ പെട്ടയാളാണ് എന്നാണ് സംശയിക്കപ്പെടുന്നത്. ഈ ലിഖിതം യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെയാണ് പരാമര്‍ശിക്കുന്നതെങ്കില്‍, ക്രിസ്തീയ തിരുവെഴുത്തുകള്‍ക്ക് പുറത്തുള്ള, എ.ഡി. ഒന്നാം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ അസ്തിത്വത്തിന്റെ ഏറ്റവും പഴക്കമേറിയ ഭൗതിക തെളിവായിരിക്കാം ഇത് എന്നാണ് ഗവേഷകര്‍ പറയുന്നത്.