മാഞ്ചസ്റ്റര്‍: ലോകത്തിലെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ കളിക്കാരന്റെ ആസ്തി 16 ബില്യണ്‍ പൗണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തേക്കാള്‍ നാലിരട്ടി വരും അത്. മുന്‍ സൗതംപ്ടണ്‍, ചെല്‍സി, ലെസ്റ്റര്‍ സിറ്റി അക്കാദമികളില്‍ പരിശീലനം നേടിയ ഫായിക് ബോല്‍ക്കിയാണ് ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഫുട്‌ബോള്‍ കളിക്കാരന്‍. ബ്രൂണൈ രാജകുടുംബത്തിലെ അംഗമാണ് ബോല്‍ക്കിയ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമ്പാദ്യത്തേക്കാള്‍ എക്കാലത്തെയും അധികം തുക ഈ യുവതാരം കൈവശം വച്ചിരിക്കുന്നു.

2023-ല്‍ തായ്ലാന്‍ഡ് ക്ലബ്ബായ രാചബുരിയിലേക്ക് ചേര്‍ന്ന ബോല്‍ക്കിയ 2024 ഫെബ്രുവരിയില്‍ നടന്ന ഒരു മത്സരത്തില്‍ ഭീമമായ കാലിനൊടിവ് നേരിട്ടു. 350 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം അദ്ദേഹം വീണ്ടും മൈതാനത്തിറങ്ങി. 'ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മൈതാനത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം,' എന്ന കുറിപ്പോടുകൂടി ഇന്‍സ്റ്റാഗ്രാമില്‍ ബോല്‍ക്കിയ തന്റെ വികാരങ്ങള്‍ പങ്കിട്ടു. തായ്ലാന്‍ഡിലെ കരിയറുമായി മുന്നോട്ടുപോകുന്ന ബോല്‍ക്കിയയ്ക്കും സഹയുടെ ബിസിനസ് കുതിപ്പിനും ഇപ്പോഴും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുകയാണ്.

അതേസമയം, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ഫുട്‌ബോള്‍ ഇതിഹാസവുമായ ലൂയിസ് സഹ ഫുട്‌ബോളില്‍ മത്സരത്തില്‍ നിന്നും വിരമിച്ച ശേഷം നേടിയത് അമ്പരപ്പിക്കുന്ന സമ്പാദ്യം. കളിയില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ബിസിനസ്സിലൂടെ സ്വന്തമാക്കിയത് ഏകദേശം 45,000 കോടി രൂപയാണ്. എന്നാല്‍ ഇത് മുന്‍ ലെസ്റ്റര്‍ സിറ്റി താരമായ ഫായിക് ബോല്‍ക്കിയയുടെ ഭീമന്‍ ആസ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കടുക് മണിയോളമേ ഉള്ളു.

2004 മുതല്‍ 2008 വരെ സര്‍ അലക്സ് ഫെര്‍ഗൂസന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിച്ച സഹ, രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും, ഒരു ലീഗ് കപ്പും നേടിയതിന് പിന്നാലെ എവര്‍ട്ടണ്‍, ടോട്ടനം ഹോട്‌സ്പര്‍, സണ്ടര്‍ലാന്‍ഡ് തുടങ്ങിയ ക്ലബ്ബുകളിലും പന്ത് തട്ടിയിരുന്നു. 2013-ലാണ് സഹ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷം സഹയുടെ സംരംഭക മനസ്സാണ് അവനെ വലിയ സമ്പാദ്യത്തിലേക്ക് നയിച്ചത്. ആക്‌സിസ്സ്റ്റാര്‍സ് എന്ന കായിക സംരംഭം സഹയെ കോടീശ്വരനാക്കിയതെങ്കിലും, ബ്രൂണൈയുടെ സുല്‍ത്താന്റെ സഹോദര പുത്രനായ ബോല്‍ക്കിയയുടെ സമ്പാദ്യത്തിന്റെ മുന്നിലത് വെറും കണിശം മാത്രമാണ്.

2013-ല്‍ മാര്‍ക്കറ്റിങ് വിദഗ്ധയായ കേറ്റ് ഹാമറിന്റെ കൂടെയൊത്ത് സഹ ആക്‌സിസ്സ്റ്റാര്‍സ് ആരംഭിച്ചു. 500-ലധികം മുന്‍ കായികതാരങ്ങളാണ് ഇപ്പോള്‍ ഈ പ്ലാറ്റ്ഫോമില്‍ അംഗങ്ങള്‍. 'ആതഹലമേുെം വിനോദതാരങ്ങളും അവരുടെ സഹപ്രവര്‍ത്തകരും വിശ്വസ്തരായ പങ്കാളികളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ആക്‌സിസ്സ്റ്റാര്‍സ്' എന്നതാണ് കമ്പനിയുടെ മുഖ്യ ആശയം.

'ഫുട്‌ബോള്‍ വിട്ട ശേഷവും എനിക്ക് ഉപദേശം തേടുന്നവര്‍ എപ്പോഴും ഉണ്ടാകുന്നു,' സഹ ഗാര്‍ഡിയനോട് പറഞ്ഞിരുന്നു. 'ഒരു ഫ്രഞ്ച് ഫുട്‌ബോള്‍ താരത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാന്‍ ഒരു ഏജന്റിന് ആഗ്രഹം ഉണ്ടായിരുന്നു. അവന്‍ എന്നോട് ഉചിതമായ പരിശീലന പദ്ധതി രൂപപ്പെടുത്താനായുള്ള സഹായം അഭ്യര്‍ത്ഥിച്ചു. ഞാന്‍ അദ്ദേഹത്തെ എന്റെ പഴയ ബന്ധങ്ങളുമായി ബന്ധിപ്പിച്ചു. 100,000 പേരെ സഹായിക്കാനായാല്‍ അതാകട്ടെ എന്റെ ഏറ്റവും വലിയ വിജയം!' സഹ പറഞ്ഞു.