- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏതോ ഒരുത്തന് എന്നെ തല്ലണമെന്ന് പറഞ്ഞു, അവനെയിങ്ങ് വിളിക്ക്': ഷാഫി പറമ്പിൽ എംഎൽഎയും വെറുതെ വിടാതെ പൊലീസ്; കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചു; ഒരു പ്രവർത്തകന്റെ കൈയൊടിഞ്ഞു; മറ്റൊരാൾക്ക് തലയ്ക്ക് അടിയേറ്റു; സ്റ്റേഷന് മുന്നിൽ ഉപരോധ സമരം
കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്-കെഎസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ നേരിടുന്ന പൊലീസ് നടപടികൾ അതിര് കടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർത്ത്. മാർച്ചിന് നേരെയുണ്ടായ പൊലീസ്് ലാത്തിച്ചാർജിൽ എട്ട് യൂത്ത് പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയതിന് പുറമേ, മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ്. ഒരു പ്രവർത്തകന്റെ കൈയൊടിയുകയും മറ്റൊരാളുടെ തലക്ക് അടിയേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പ്രവർത്തകരെ അനുനയിപ്പിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയെയും പൊലീസ് ആക്രമിച്ചെന്ന് പരാതി ഉയർന്നിട്ടുണ്ട്. സംഘർഷത്തിൽ നാല് പൊലീസുകാർക്കും പരിക്കേറ്റു.
സമാധാനപരമായി സമരം ചെയ്ത പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രവർത്തകർക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് നടത്തിയത്. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പ്രവർത്തകനെ ബസിൽ വെച്ച് തല അടിച്ച് പൊട്ടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും പൊലീസ് തയാറായില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, മാർച്ച് നടത്തിയ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷന് മുമ്പിൽ യൂത്ത് കോൺഗ്രസ് ഉപരോധ സമരം തുടങ്ങി. ഹൈബി ഈഡൻ എംപി, ഷാഫി പറമ്പിൽ, എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ ഉപരോധിക്കുന്നത്.
എംഎൽഎമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കളമശേരി നഗരസഭ ചെയർമാൻ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ