- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'തീവ്രവാദം കലാപങ്ങൾക്ക് ആക്കം കൂട്ടുമ്പോൾ, ലോകത്തിന്റെ ഏതു ഭാഗത്തും ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ ഉത്തർപ്രദേശിൽ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ പരിവർത്തനത്തിനായി കൊതിക്കുന്നു'; ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം
ലക്‌നൗ: ഫ്രാൻസിൽ 17കാരനെ വെടിവെച്ചു കൊന്നതിനെ തുടർന്ന് വലിയ പ്രക്ഷോഭമാണ് ഉണ്ടായിരിക്കുന്നത്. വലിയ തോതിൽ ക്രമസമാധാന പ്രശ്‌നമായി ഇത് മാറുകയും ചെയ്യുമ്പോൾ ട്വിറ്ററിലും അതിന്റെ അനുരണനങ്ങളാണ് ഉണ്ടാകുന്നുണ്ട്. ട്വിറ്ററിലെ ചർച്ചകൾ യോഗി മോഡൽ വേണമെന്ന വിധത്തിലേക്കാണ്. ജനപ്രക്ഷോഭം രൂക്ഷമായ ഫ്രാൻസിൽ 'യോഗി മോഡൽ' നടപ്പാക്കണമെന്ന ട്വീറ്റിൽ സമൂഹമാധ്യമത്തിൽ വൻ ചർച്ചയാണ് നടക്കുന്നത്.
അൾജീരിയൻ വംശജനായ പതിനേഴു വയസ്സുകാരൻ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്നു നാലു ദിവത്തിലേറെയായി ഫ്രാൻസിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. പലയിടത്തും അക്രമസംഭവങ്ങളും അരങ്ങേറി. ഇതിനിടെയാണ് ഫ്രാൻസിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യ അവിടേയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് വന്നത്. ഒരു യൂറോപ്യൻ ഡോക്ടറാണ് ഇത് ആവശ്യപ്പെട്ടതെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും അല്ലെന്നു പിന്നീട് വ്യക്തമായി.
ട്വീറ്റിനു യുപി മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുത്തു. ബിജെപി സംസ്ഥാന നേതൃത്വവും 'യോഗി മോഡലിനെ' പ്രശംസിച്ച് രംഗത്തെത്തി. ''തീവ്രവാദം കലാപങ്ങൾക്ക് ആക്കം കൂട്ടുമ്പോൾ, ലോകത്തിന്റെ ഏതു ഭാഗത്തും ക്രമസമാധാന നിലയും ക്രമസമാധാന പ്രശ്നങ്ങളും ഉടലെടുക്കുമ്പോൾ, ലോകം ആശ്വാസം തേടുകയും ഉത്തർപ്രദേശിൽ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ പരിവർത്തനത്തിനായി കൊതിക്കുകയും ചെയ്യുന്നു.'' യോഗി ആദിത്യനാഥിന്റെ ഓഫിസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ ട്വീറ്റിന് മറുപടിയായി പോസ്റ്റ് ചെയ്തു.
തൊട്ടുപിന്നാലെ, ഉത്തർപ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി ഒരു വിഡിയോ പുറത്തിറക്കി: ''ഉത്തർപ്രദേശിലെ എല്ലാ ജില്ലകളും കർഫ്യൂ ഏർപ്പെടുത്തുന്ന ഒരു കാലമുണ്ടായിരുന്നു, എല്ലായിടത്തും കലാപങ്ങളുണ്ടാകും. എന്നാൽ യോഗി ആദിത്യനാഥ് അധികാരത്തിൽ വരികയും കലാപകാരികളെ സർക്കാർ അടിച്ചമർത്തുകയും അവരുടെ വീടുകൾക്കു മുകളിലൂടെ ബുൾഡോസർ ഓടിക്കുകയും ചെയ്തതോടെ യുപിയിൽ കലാപം പൂർണമായും അവസാനിച്ചു. ഇതിന്റെ പ്രതിധ്വനി ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും കേൾക്കുന്നുണ്ട്. അതുകൊണ്ടാണ് ഫ്രാൻസ് പോലൊരു രാജ്യത്ത് കലാപം നിയന്ത്രിക്കുന്നതിനു യോഗി മോഡൽ നിർദേശിക്കുന്നത്. ഉത്തർപ്രദേശിന്റെ ക്രമസമാധാനപാലനത്തിനുള്ള ആഗോള അംഗീകാരമാണിത്.'
അടുത്തിടെ കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ അനിൽ ആന്റണി, ഫ്രാൻസിൽ നടക്കുന്ന കാര്യങ്ങളും പൗരത്വ ഭേദഗതി നിയമവും തമ്മിൽ താരതമ്യം ചെയ്തു. ഫ്രാൻസിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തന്റെ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അനിൽ ട്വീറ്റ് ചെയ്തു: ''നരേന്ദ്ര മോദി ജിയുടെയും അമിത് ഷാ ജിയുടെയും ഇന്ത്യൻ സർക്കാരിന്റെയും ദീർഘവീക്ഷണം ഓർത്തെടുക്കാൻ പറ്റിയ സമയമാണ്. പ്രതിപക്ഷ നേതാക്കളുടെ സമ്മർദത്തിനു വഴങ്ങാതെ പൗരത്വ ഭേദഗതി ബിൽ ഇന്ത്യ തയാറാക്കി.
മൂന്ന് അയൽരാജ്യങ്ങളിൽനിന്നുള്ള പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സഹായിക്കുക എന്ന പൂർണ ഉദ്ദേശ്യത്തിൽ ഇന്ത്യ ഉറച്ചുനിന്നു. അല്ലെങ്കിൽ നിക്ഷിപ്ത താൽപര്യമുള്ള നുഴഞ്ഞുകയറ്റക്കാർ ഇത് തീർച്ചയായും ദുരുപയോഗം ചെയ്യുമായിരുന്നു.''




