- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും ഞങ്ങടെ കൂട്ടത്തിലെ പെൺകുട്ടികളെ നോക്കി ഒരുപാടധികം കുരച്ചാൽ, കാറൽ മാർക്‌സ് മുത്തപ്പനാണെ, വെവരം അറിയും, അറിയിക്കും ഞങ്ങൾ ! കോൺഗ്രസ് വനിതാ പ്രവർത്തകരുടെ ഫോട്ടോ വച്ച് സൈബർ സഖാക്കളുടെ അശ്ലീല പോസ്റ്റുകളും അധിക്ഷേപം ചൊരിയലും; ആക്രമണം ചെറുക്കാൻ കോൺഗ്രസിലെ യുവതുർക്കികൾ
തിരുവനന്തപുരം: സിനിമാ താരങ്ങളെ മിക്കപ്പോഴും ആരാധകർ സ്‌നേഹിച്ചുകൊല്ലുമെങ്കിലും, ചിലപ്പോൾ അവർ വെട്ടുകിളികളെ പോലെയാകും. സമൂലം നശിപ്പിച്ചുകളയും. സോഷ്യൽ മീഡിയയിൽ സൈബർ പോരാളികളും പലപ്പോഴും വെട്ടുകിളികളാകാറുണ്ട്. സിപിഎം ഭരണത്തിലിരിക്കുന്നതുകൊണ്ട്, എതിരഭിപ്രായങ്ങളെ നിഷ്‌ക്കരുണം തച്ചുടയ്ക്കാൻ ഒരുമടിയും കാട്ടാറില്ല സൈബർ സഖാക്കൾ. മന്ത്രി മുഹമ്മദ് റിയാസിന് എതിരെ പ്രതികരിച്ചതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തെ അധിക്ഷേപിച്ച് പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. മാങ്കൂട്ടത്തെ അടിവസ്ത്രമില്ലാതെ അടൂരിൽ നിന്ന് നാട്ടുകാർ കയ്യോടെ പിടികൂടി എന്നൊരു കരക്കമ്പി കേൾക്കുന്നു എന്നായിരുന്നു കുപ്രചാരണം. രാഹുൽ തന്നെ ഇത് പോസ്റ്റ് ചെയ്ത് 'ഇന്നലെ ഓണറബിൾ സൺ ഇൻലോയ്‌ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്.... ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ' എന്ന് പ്രതികരിക്കുകയും ചെയ്തു. എന്നാൽ, മാങ്കൂട്ടത്തിലിനെയും, ഷാഫി പറമ്പിലിനെയും, വി ടി ബൽറാമിനയും ഒന്നും മാത്രമല്ല, സൈബർ സഖാക്കളുടെ കൂരമ്പുകൾ ലക്ഷ്യം വയ്ക്കുന്നത്. കോൺഗ്രസിലെ വനിതാ പ്രവർത്തകരയെും നിരന്തരം അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിടുകയാണ് സൈബർ സഖാക്കൾ. വനിതാ പ്രവർത്തകർക്ക് നേരെയുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളെ ചെറുക്കാൻ, അവർക്ക് പിന്തുണയുമായി രാഹുലും, ബൽറാമും, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിനും രംഗത്തെത്തിയിരിക്കുകയാണ്. സി.എച്ച്.തസ്രീന, ബിന്ദു ചന്ദ്രൻ, ഗ്രീഷ്മ സുരേഷ്, ഗൗരിപാർവ്വതി രാജ് തുടങ്ങിയവർക്ക് നേരെയാണ് വ്യാപകമായ സൈബറാക്രമണം നടക്കുന്നത്.
വനിതാ പ്രവർത്തകരെ തുണച്ച് രാഹുൽ ഇങ്ങനെ കുറിച്ചു:
പ്രസ്ഥാനത്തിന്റെ കൊടി പിടിക്കുകയും, നാവായി മാറുകയും ചെയ്യുന്നവരെ പ്രസ്ഥാനം ചേർത്ത് പിടിക്കുക തന്നെ ചെയ്യും.... ബിന്ദു ചേച്ചിയും, ഗൗരിയും, ഗ്രീഷ്മയും, തസ്രീന ടീച്ചറും തൊട്ട് എണ്ണിയാലൊടുങ്ങാത്ത പേരുകൾ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം സൈബറിടത്തിൽ നന്നായി പറയുന്നവരാണ്. അവർ പറയുന്ന രാഷ്ട്രീയത്തിന് CPM ബദൽ വെക്കുന്നന്നത് ലൈഗീംകാധിക്ഷേപം നിറഞ്ഞ വാക്കുകളിലൂടെയാണ്. അതാണ് അവരുടെ പൈതൃകവും സംസ്‌കാരവും.
CPM സൈബർ മാലിന്യങ്ങൾ , അവർ അക്ഷരത്തെ മാനഭംഗപ്പെടുത്തുന്ന ഇതേ നാവ് കൊണ്ട് തന്നെയാണ് അവർക്ക് ജന്മം നല്കിയ പാവം അമ്മമാരോടും സംസാരിക്കുന്നത് എന്നോർക്കുമ്പോൾ ആ അമ്മമാരോട് സഹതാപം മാത്രമാണുള്ളത്. അവരുടെ നോട്ടത്തിൽ ഏതോ നിഷ്‌ക്രീയനാണ് നാടിന്റെ ആഭ്യന്തരം പരിപാലിക്കുന്നയാൾ എന്നതുകൊണ്ട് ഈ വെർബൽ അബ്യൂസ് അവർ തുടരുന്നു.... കൊഴിഞ്ഞു പോകുന്ന രോമത്തിന്റെ വില ഇവർക്ക് നല്കാത്തതുകൊണ്ട് ഈ അധോലോക അരാജക കൂട്ടത്തിനെതിരായ പോരാട്ടം തുടരുന്നു.... ഗ്രീഷ്മയും, ഗൗരിയും, തസ്രീന ടീച്ചറും , ബിന്ദു ചേച്ചിയും അടക്കമുള്ള പ്രിയപ്പെട്ടവരെ തുടർന്നും ഇതേ ആർജ്ജവത്തിൽ പോരാട്ടം തുടരുക.... പ്രസ്ഥാനമുണ്ട് കൂടെ ....??
തസ്രീന രാഹുലിന് മറുപടിയും കുറിച്ചു: മുന്നോട്ട് വെച്ച കാലുകൾക്ക് പിന്നോട്ട് വെച്ച ചരിത്രം ജീവിതത്തിലിന്നോളമുണ്ടായിട്ടില്ല. കടന്നൽ കൂട്ടങ്ങൾ വട്ടമിട്ടു പറക്കട്ടെ. ഒരു പ്രസ്ഥാനം തന്നെ കൂടെയുണ്ട് എന്നതിൽ സന്തോഷം സ്‌നേഹം
കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ:
ഒരു സ്ത്രീ കോൺഗ്രസ്സുകാരിയാണെങ്കിൽ പിന്നെ സിപിഎം സൈബർ ക്രിമിനലുകൾക്ക് അവരെ എന്തും പറയാമെന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ. വാക്കു കൊണ്ടുള്ള അസഭ്യ വർഷം മാത്രമല്ല, ഫോട്ടോ ഒക്കെ വച്ചാണ് ഹീനമായ ആക്രമണം. കടന്നലുകൾ എന്ന് സ്വയം വിളിക്കുന്ന വികൃതമനസ്‌ക്കർ സ്വന്തം നിലക്ക് ചെയ്യുന്നതല്ല ഇതൊന്നും, സിപിഎം നേതൃത്വത്തിന്റെ കൃത്യമായ അറിവോടെ അവരുടെ പൂർണ്ണ പിന്തുണയിലാണ് സ്ത്രീകൾക്കെതിരായ ഈ കൂട്ടായ ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഒരേ സമയം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മറ്റെല്ലാ അവസരങ്ങളിലും സ്ത്രീപക്ഷവാദികളായി ഘോരഘോരം ഗർജ്ജിക്കുന്ന ആരും തന്നെ കോൺഗ്രസിലെ സ്ത്രീകൾക്കെതിരായ ഈ അതിക്രമങ്ങളെ കണ്ടതായിപ്പോലും നടിക്കില്ല. മ്ലേച്ഛമായ ആൾക്കൂട്ടാക്രമം നടത്താൻ ഒരു കൂട്ടർ, മാന്യത നടിച്ച് മാറി നിന്ന് കുറച്ച് കഴിഞ്ഞ് പൊളിറ്റിക്കൽ കറക്റ്റ്‌നെസിനേക്കുറിച്ച് അച്ചടി ഭാഷയിൽ ക്ലാസെടുക്കാൻ വേറൊരു കൂട്ടർ, ഇതാണ് സിപിഎം തന്ത്രം. സിപിഎമ്മിന്റെ തേഡ് റേറ്റ് സൈബർ ക്രിമിനലുകളെ നിലക്ക് നിർത്തണം. തസ്രീന സി.എച്ചിന്റെയും ഗ്രീഷ്മ സുരേഷിന്റേയും ഗൗരിപാർവ്വതിയുടേയും നിയമപരമായ പോരാട്ടങ്ങൾക്ക് പിന്തുണ.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിൻ കുറിച്ചത് ഇങ്ങനെ:
#The_choice is upto you.
നാട്ടിലുള്ള സ്ത്രീകൾ മുഴുവൻ കേരളത്തിന്റെ First Lady യെ പോലെയും, First Daughter നെ പോലെയും ആണെന്ന് അന്തംകമ്മികൾ തെറ്റിദ്ധരിക്കരുത്.
പിണറായി വിജയനും കൊടി സുനിമാരും ഫീൽഡിൽ ആളുകളെ കൊല്ലുന്നതും കൊല്ലിക്കുന്നതും കണ്ട് കയ്യടിച്ചു വളർന്ന പേ പിടിച്ചൊരു അടിമക്കൂട്ടത്തിന്റെ കയ്യിലേക്ക്, അവനവന്റെ മൃഗീയത തെളിയിച്ചു ഉത്തമനായ കമ്മ്യൂണിസ്റ്റ്കാരൻ ആകാൻ കിട്ടിയ സ്‌പേസ് ആണ് #CPM അണികൾക്ക് സോഷ്യൽ മീഡിയ.
ശുഹൈബ് കൊലപാതകത്തെ ന്യായീകരിച്ച മോഷണം തൊഴിലാക്കിയ ടീച്ചർമാരും, അടുത്ത ടേമിൽ സീറ്റ് ഉറപ്പിക്കാൻ വേണ്ടി ഓണറബിൾ പയലുകളെ സുഖിപ്പിക്കുന്ന സർക്കാർ വക്കീലന്മാരും, കൊച്ചു കുട്ടികളെ കച്ചവടം ചെയ്തതിന് ജയിലിൽ കിടന്ന അശ്ലീല ജന്മങ്ങളുമാണ് ഈ തീവ്രവാദ സൈബർ പടയെ നയിക്കുന്നത്ഒരുപാടധികം ശശിമാർ ഉള്ളൊരു പാർട്ടിയിൽ നിൽക്കുന്ന സ്ത്രീകളെ ഓർത്ത് ഞങ്ങൾക്ക് സങ്കടമുണ്ട്. എങ്ങാനും ഗതികെട്ട് സത്യം പറഞ്ഞാൽ, തീവ്രമാപിനിയന്ത്രം വെച്ച്‌നോക്കി തീവ്രത പോരെന്നു വിധിയെഴുതുന്ന സ്ത്രീ നേതാക്കളും അതേ പാർട്ടിയിൽ ഉണ്ടെന്നത് അതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഇതൊക്കെ കണ്ടു വളർന്ന മൃഗങ്ങൾക്ക് ഏത് സ്ത്രീയോടും എന്തും പറയാമെന്നൊരു തോന്നൽ വരുന്നത് സ്വാഭാവികമാണ്. പക്ഷെ, നിന്റെയൊക്കെ 'എം എം മണിപ്പണി' കോൺഗ്രസിനോട് എടുക്കരുത്.
സിപിഎം സൈബർ ലോകത്തെ തീവ്രവാദികളോടാണ്...
കോൺഗ്രസിലെ പെൺകുട്ടികളുടെ ചിത്രങ്ങളും അശ്ലീല കമന്റുകളും പ്രചരിപ്പിച്ച് അവരുടെ നാവടക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതങ്ങ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് ഇടയില് തിരുകി വച്ചാൽ മതി. നാട്ടിലുള്ള സ്ത്രീകൾ മുഴുവൻ കേരളത്തിന്റെ First Lady യെ പോലെയും, First Daughter നെ പോലെയും ആണെന്ന് തെറ്റിദ്ധരിക്കരുത്. തുടൽ പൊട്ടിച്ചു നാട് നീളെ ഓടിക്കൊണ്ട് മനുഷ്യരെ നോക്കി കുരയ്ക്കുന്ന പേപ്പട്ടികളെ ഒന്നുകിൽ നിയമപരമായി വന്ധ്യംകരിക്കും. അല്ലെങ്കിൽ പിന്നെ, തല്ലിക്കൊല്ലേണ്ടി വരും.
The choice is upto you.
ഇനിയും ഞങ്ങടെ കൂട്ടത്തിലെ പെൺകുട്ടികളെ നോക്കി ഒരുപാടധികം കുരച്ചാൽ, കാറൽ മാർക്‌സ് മുത്തപ്പനാണെ... വെവരം അറിയും. അറിയിക്കും ഞങ്ങൾ !
മറുനാടന് മലയാളി ബ്യൂറോ