- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തേറ്റവും സബ്സ്‌ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്‌ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്‌ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
ലണ്ടൻ: ഇന്നത്തെ യുവതലമുറയുടെ ഏറ്റവും വലിയ ധനാഗമ മാർഗ്ഗങ്ങളിൽ ഒന്നാണ് യൂട്യുബ് ചാനലുകൾ. പുത്തൻ ആശയങ്ങളുമായി വീഡിയോകൾ നിർമ്മിച്ച് ചാനലിലിട്ട് വരിക്കാരെ കൂട്ടുവാൻ എല്ലാവരും കടുത്ത മത്സരത്തിലുമാണ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വരിക്കാരുള്ള യൂട്യുബ് ചാനൽ ഉടമ പക്ഷെ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യം കൊണ്ടാണ്.
അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ആയിരത്തോളം തിമിരം ബാധിച്ച രോഗികൾക്ക് കാഴ്‌ച്ച വീണ്ടെടുക്കാൻ സഹായിച്ചിരിക്കുകയാണ് ഈ യുവാവ്. ഓൺലൈനിൽ, തന്റെ തൂലികനാമമായ മിസ്റ്റർ ബീസ്റ്റ് എന്ന പേരിൽ ഏറേ പ്രശസ്തനായജിമ്മി ഡൊണാൾഡ്സൺ എന്ന 24 കാരനാണ് ഒരുനോൺ പ്രോഫിറ്റ് ഐ കെയറിന്റെ സഹായത്തോടെ ആയിരങ്ങൾക്ക് കാഴ്‌ച്ച തിരിച്ചു നൽകിയതായി തന്റെ വീഡിയോയിലൂടെ അവകാശപ്പെട്ടിരിക്കുന്നത്.
നിരവധി രോഗികൾക്ക് മിസ്റ്റർ ബീസ്റ്റ് 10,000 പൗണ്ട് വീതം നൽകി. മറ്റൊരു വ്യക്തിയുടെ യൂണിവേഴ്സിറ്റി ഫണ്ടിലേക്ക് 50,000 പൗണ്ടും നല്കിയിട്ടുണ്ട്. ഹൃദയമിടിപ്പ് നിലച്ചു പോകുന്ന തരത്തിലുള്ള, സ്വന്തം സ്റ്റണ്ട് വീഡിയോസ് കൊണ്ടാണ് മിസ്റ്റർ ബീസ്റ്റ് ഇത്രയധികം വരിക്കാരെ സൃഷ്ടിച്ചിട്ടുള്ളത്. അതിൽ ഒന്നിൽ ഇയാളെ 50 മണിക്കൂർ വരെ ഭൂമിക്കുള്ളിൽ കുഴിച്ചിടുന്നതിന്റെ വീഡിയോയുമുണ്ട്. യൂട്യുബിൽനിന്നും ഏറ്റവും അധികം വരുമാനം നേടുന്ന വ്യക്തി എന്നതിനു പുറമെ തന്റെ വെബ്സൈറ്റിൽ നിന്നും ഇയാൾ നല്ലോരു വരുമാനം ഉണ്ടാക്കുന്നുണ്ട്.
ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ രോഗികൾ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബാൻഡേജ് നീക്കുന്നത് കാണാം. അവരുടെ മുഖത്ത് വിരിയുന്നഭാവവ്യത്യാസവും അറിയാൻ പറ്റും. അവരിൽ പലരും പതിറ്റാണ്ടുകളായി ശരിയായ കാഴ്‌ച്ചയില്ലാതെ വിഷമിച്ചിരുന്നവരായിരുന്നു. അതിലൊരാൾ ചാർലി എന്ന് പേരുള്ള ഒരാളാണ്. മതിയായ കാഴ്‌ച്ച ശക്തിയില്ലാത്തതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത വ്യക്തിയായിരുന്നു അയാൾ. ഇപ്പോൾ അയാൾക്ക് കാഴ്‌ച്ചശക്തി തിരികെ കിട്ടിയിരിക്കുകയാണ്. 1000 പൗണ്ടാണ് മിസ്റ്റർ ബീസ്റ്റ് ഇയാളുടെ ശസ്ത്രക്രിയയ്ക്കായി നൽകിയത്.
അതിൽ ഒരു രോഗി ബീസ്റ്റിനോട് പറയുന്നത് തനിക്ക് കഴിഞ്ഞ 62 വർഷങ്ങളായി ശരിക്കും കാണാൻ ആകില്ലായിരുന്നു എന്നാണ്. ഇപ്പോൾ ബീസ്റ്റിന്റെ മുഖം വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും ആ രോഗി പറയുന്നു.
മറുനാടന്‍ ഡെസ്‌ക്