- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് രക്ഷപ്പെടാനുള്ള സേഫ്റ്റി വാല്‍വ് ഒരുക്കുകയാണ് വി ഡി സതീശന്‍ ചെയ്യുന്നത്; വീണാ വിജയനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതില്‍ സതീശന്‍ ഭയപ്പെടുന്നത് എന്തിനാണെന്നും എം ടി രമേശ്
പിണറായിക്ക് രക്ഷപ്പെടാനുള്ള സേഫ്റ്റി വാല്‍വ് ഒരുക്കുകയാണ് വി ഡി സതീശന്‍ ചെയ്യുന്നത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സംരക്ഷിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ ഉയരുന്ന സമയങ്ങളില്‍ പിണറായിക്കു രക്ഷപ്പെടാനുള്ള സേഫ്റ്റി വാല്‍വ് ഒരുക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതില്‍ സതീശന്‍ ഭയപ്പെടുന്നത് എന്തിനാണ്?
ആര്‍എസ്എസ് നേതാവിനെ എഡിജിപി എം.ആര്‍.അജിത്കുമാര്‍ കണ്ടതും പൂരം അലങ്കോലപ്പെടുത്തലും അന്വേഷിക്കണം എന്നാവശ്യപ്പെട്ടയാളാണ് സതീശന്‍. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തും ലഹരിക്കടത്തും ഹവാല പണമിടപാടും നടന്നുവെന്ന പി.വി.അന്‍വറിന്റെ ആരോപണവും ഇത്തരത്തിലുള്ള പണമുപയോഗിച്ച് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണവും അന്വേഷിക്കണമെന്ന് എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തത്? ഇത്തരത്തില്‍ അന്വേഷണം വന്നാല്‍ ലീഗിനും സിപിഎമ്മിനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഉത്തമബോധ്യം ഉള്ളതിനാലാണ് അങ്ങനെ ആവശ്യം ഉന്നയിക്കാത്തത്.
ശബരിമല തീര്‍ഥാടന കാലഘട്ടത്തില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ആസൂത്രിതമായ ഗൂഢാലോചന നടത്തി അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്തുകയാണ്. ഇതിന്റെ ഭാഗമായാണു ദേവസ്വം ബോര്‍ഡ് തല തിരിഞ്ഞ പരിഷ്‌കരണങ്ങളുമായി മുന്നോട്ടു പോകുന്നത്. ഓരോ തീര്‍ഥാടന കാലത്തും ശബരിമലയെ അസ്വസ്ഥമാക്കുന്നതിനാണു ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നത്. അയ്യപ്പഭക്തരുടെ മനോവീര്യത്തെ സര്‍ക്കാര്‍ പരീക്ഷിക്കരുത്. പ്രളയത്തിനു ശേഷം സന്നിധാനത്തും പമ്പയിലും വലിയ ബുദ്ധിമുട്ടുകളാണ് അയ്യപ്പഭക്തര്‍ അനുഭവിക്കുന്നത്.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നില്ല. ഹൈക്കോടതി പരാമര്‍ശിച്ചതു പ്രകാരം സ്‌പോട് ബുക്കിങ്ങിലൂടെ ഭക്തര്‍ക്കു ദര്‍ശനം സാധ്യമാക്കണമെന്ന നിര്‍ദേശം തള്ളിക്കളഞ്ഞ് അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്താനുള്ള സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എന്തു വില കൊടുത്തും തടയും. സുഗമമായ ദര്‍ശന സൗകര്യമൊരുക്കുന്നതിനു വേണ്ട എല്ലാ നടപടികളും ബിജെപി സ്വീകരിക്കുമെന്നും രമേശ് പറഞ്ഞു.




