- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി സൈന്യത്തിന്റെ ഭാഗമായി 360 വനിത സൈനികര്‍ കൂടി; ഏഴാമത്തെ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി
റിയാദ്: 360 വനിതാ സൈനികര്‍ കൂടി പരിശീലനം പൂര്‍ത്തിയാക്കി സൗദി പട്ടാളത്തിന്റെ ഭാഗമായി. സൈന്യത്തില്‍ വനിതകളെ ചേര്‍ക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏഴാമത്തെ ബാച്ചാണ് പുറത്തിറങ്ങിയത്. റിയാദിലെ വിമന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദവും പ്രായോഗികപരിശീലനവും പൂര്‍ത്തിയാക്കി സജ്ജരായത്.
റിയാദില്‍ നടന്ന ബിരുദദാന ചടങ്ങിന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസാമി നേതൃത്വം നല്‍കി. സൗദി ആഭ്യന്തരമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരി. 2019ലാണ് സൗദി അറേബ്യ സൈന്യത്തില്‍ വനിതകളെ നിയമിക്കാന്‍ ആരംഭിച്ചത്.
സൈന്യത്തിലേക്ക് ഇപ്പോള്‍ യുവതിയുവാക്കള്‍ക്ക് ഒരു പോലെ അപേക്ഷിക്കാനും നിയമനം നേടാനുമാവും. ഇതിനകം ഏഴ് ബാച്ചുകളിലൂടെ നൂറുകണക്കിന് വനിതകള്‍ സൗദി സൈന്യത്തിന്റെ ഭാഗമായി മാറി.സൗദി അറേബ്യ, വനിത സൈനികര്‍