- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പിന്റെ അനധികൃത സംപ്രേഷണം നടത്തുന്ന വെബ്സൈറ്റുകൾ പൂട്ടി; 55 സൈറ്റുകൾ യു.എസ് സർക്കാർ പിടിച്ചെടുത്തു; നടപടി ഫിഫയുടെ അറിയിപ്പിനെ തുടർന്ന്
ദോഹ:ഖത്തറിലെ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്ത വെബ്സൈറ്റുകൾക്ക് പൂട്ട് വീണു.ഇത്തരത്തിൽ മത്സരങ്ങൾ അനുമതിയില്ലാതെ ലൈവ് ചെയ്ത 55 വെബ്സൈറ്റുകൾ യുഎസ് നീതിന്യായ വകുപ്പ് പിടിച്ചെടുത്തു.പകർപ്പവകാശ നിയമം ലംഘിച്ച വെബ്സൈറ്റുകളുടെ ഡൊമെയ്നുകൾ പിടിച്ചെടുത്തുവെന്ന അറിയിപ്പും അധികൃതർ വെബ്സൈറ്റുകളുടെ ഹോംപേജിൽ നൽകിയിട്ടുണ്ട്. പകർപ്പവകാശ ലംഘനത്തിന് അഞ്ചുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
ഫുട്ബോൾ മത്സരങ്ങളുടെ തൽസമയ സ്ട്രീമിങ്ങിന് പകർപ്പവകാശമുള്ളതിനാൽ ഫുട്ബോൾ വേൾഡ് ഗവേണിങ് ബോഡിയുടെ അനുമതി ഉള്ളവർക്ക് മാത്രമേ സംപ്രേഷണത്തിന് അവകാശമുള്ളൂ.സൈറ്റുകൾ പകർപ്പവകാശലംഘനം നടത്തുന്നതായി ഫിഫ പ്രതിനിധി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വെബ്സൈറ്റുകൾ അടച്ചുപൂട്ടുന്നതെന്ന് അമേരിക്കൻ നീതിന്യായ വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ