അങ്കാറ: തുർക്കി പാർലമെന്റിന് സമീപം ഭീകരാക്രമണം. ചാവേർ സ്ഫോടനത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം നടന്നത്.ആഭ്യന്തര വകുപ്പ് മന്ത്രാലത്തിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. രണ്ടുപേരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ലഭിക്കുന്ന വിവരമെന്ന് തുർക്കി ആഭ്യന്തര മന്ത്രി അറിയിച്ചു.

ഇവരിൽ ഒരാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റൊരാളെ പൊലീസ് വെടിവെച്ചു വീഴ്‌ത്തി. പ്രസിഡന്റ് എർദോഗന്റെ പ്രസംഗത്തോടെ പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ആക്രമണം നടന്നത്. കാറിലെത്തിയ ഭീകരൻ പുറത്തിറങ്ങി സ്വയം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്ു.

ഞായറാഴ്ച രാവിലെയാണ് പാർലമെന്റിന് സമീപമെത്തിയ രണ്ട് ഭീകരർ ആക്രമണം നടത്തിയത്. ഭീകരരിൽ ഒരാൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് മന്ത്രി അലി യെർലിക്കായ പറഞ്ഞു.