- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജകുടുംബാംഗങ്ങളുടെ പെണ് സുഹൃത്തുക്കള്‍ക്കും പൊതുപരിപാടിയില്‍ പങ്കെടുക്കാം; റോയല്‍ ആസ്‌കോട്ടിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തിന് ചാള്‍സും കാമിലയുമെത്തി
രാജകുടുംബാംഗങ്ങളുടെ പെണ് സുഹൃത്തുക്കള്‍ക്കും പൊതുപരിപാടിയില്‍ പങ്കെടുക്കാം
ലണ്ടന്‍: ചൊവ്വാഴ്ച നടന്ന റോയല്‍ ആസ്‌കോട്ടിന്റെ ആദ്യദിവസത്തെ പരിപാടികളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ചാള്‍സ് രാജാവും കാമില രാജ്ഞിയും രഥയാത്രയായാണ് എത്തിയത്. റോയല്‍ ആസ്‌കോട്ടിന്റെ ഇരുന്നൂറാം വാര്‍ഷികമാണ് ഈ വര്‍ഷം. തന്റെ തൊപ്പി ഊരി കൈകള്‍ വീശി രാജാവ് തന്റെ ആരാധകരെ അഭിവാദ്യം ചെയ്തു. ദേശീയഗാനത്തിന്റെ അകമ്പടിയോടെ ആദ്യ രഥത്തില്‍ നീങ്ങിയ അവര്‍ക്കൊപ്പം രാജ്ഞിയുടെ തോഴി ലേഡി സാറ കെസ്വിക്കും, റേസിംഗ് ഉടമയും സൗദി രാജകുടുംബാംഗവുമായ ഫയ്‌സല്‍ രാജകുമാരനും ഉണ്ടായിരുന്നു.
അവര്‍ക്ക് തൊട്ടു പുറകിലായി ആന്‍ രാജകുമാരി, കാമില രാജ്ഞിയുടെ സഹോദരി അനബെല്‍ എലിയറ്റ്, വെല്ലിംഗ്ടണ്‍ ഡ്യൂക്ക്, ഡച്ചസ് എന്നിവര്‍ ഉണ്ടായിരുന്നു. എന്നാല്‍, ചടങ്ങിലെ പ്രത്യേക അതിഥി, രാജാവിന്റെ അനന്തിരവന്‍ പീറ്റര്‍ ഫിലിപ്പിന്റെ കാമുകിയായ ഹാരിയറ്റ് സ്പെര്‍ലിംഗ് ആയിരുന്നു. മൂന്നാമത്തെ വാഹനത്തിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ബാഡ്മിന്റണ്‍ ഹോഴ്സ് ട്രയല്‍സിനായിരുന്നു അവര്‍ ഒന്നിച്ച് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍ പങ്കാളി,, ലിന്‍ഡ്‌സേ വാലസുമായി വേര്‍പിരിഞ്ഞതിനു ശേഷം 47 കാരനായ പീറ്റര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി 45 കാരിയായ ഹാരിയറ്റുമായി ബന്ധത്തിലാണ്.
ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് രാജാവിന്റെ ക്ഷണം ലഭിച്ചത്, ഈ ബന്ധത്തിനുള്ള രാജാവിന്റെ അനുമതിയായി കണക്കാക്കുന്നു. മാത്രമല്ല, ഇത് രാജകുടുംബത്തിന്റെ പതിവില്‍ നിന്നുള്ള മാറ്റം കൂടിയാണ്. വിവാഹ നിശ്ചയം കഴിഞ്ഞതല്ലെങ്കില്‍, രാജകുടുംബാംഗങ്ങളുടെ കാമുകീ കാമുകന്മാരെ എലിസബത്ത് രാജ്ഞി പൊതു ചടങ്ങുകളില്‍ പങ്കെടുപ്പിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബാഡ്മിന്റണ്‍ ഹോഴ്‌സ് ട്രയല്‍സില്‍ പങ്കെടുത്ത ശേഷം അവര്‍ ഇരുവരും ഒരുമിച്ച് വിംബിള്‍ഡണ്‍ വേദിയിലും കഴിഞ്ഞ ജനുവരിയില്‍ നടന്ന ചെല്‍റ്റെന്‍ഹാം റേസിലും പ്രത്യക്ഷപ്പെട്ടിരുന്നു.