- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വത്തിക്കാന്റെ റെക്കോർഡ് ഇനി ചരിത്രമാകും; ലോകത്തെ ഏറ്റവും കുഞ്ഞൻ രാജ്യമാകാൻ ഒരുങ്ങി 'ബെക്താഷി'; ഇവിടെയും വത്തിക്കാൻ മാതൃകയിലായിരിക്കും ഭരണം; വിസ്തൃതി വെറും 27 ഏക്കർ മാത്രം; അറിയാം ഈ കുഞ്ഞൻ രാജ്യത്തിനെപ്പറ്റി...!
വത്തിക്കാൻ: ലോകത്തെ ചെറിയ രാജ്യമെന്ന് അറിയപ്പെടുന്ന വത്തിക്കാന്റെ റെക്കോർഡ് ഇനി ചരിത്രമാകും. ഇപ്പോഴിതാ ലോകത്തെ ഏറ്റവും ചെറിയ രാജ്യമെന്ന പേര് വാങ്ങാൻ ഒരുങ്ങി 'ബെക്താഷി'. ഈ പ്രദേശം വത്തിക്കാനെക്കാൾ ചെറിയ രാജ്യമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 'സോവറിൻ സ്റ്റേറ്റ് ഓഫ് ബെക്താക്ഷി ഓർഡർ' എന്നായിരിക്കും രാജ്യത്തിന്റെ പേര്.
വെറും 27 ഏക്കർ മാത്രമായിരിക്കും രാജ്യത്തിന്റെ വിസ്തൃതിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. അൽബേനിയയുടെ തലസ്ഥാനമായ ടിറാനയുടെ കിഴക്ക് സൂഫി മുസ്ലിം ന്യൂനപക്ഷമായ ബെകാഷികൾക്കു സ്വന്തമായൊരു രാജ്യം നൽകുമെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ യുഎൻ പൊതുസഭയിൽ നേരെത്തെ വ്യക്തമാക്കിയിരിന്നു.
എഡി രാമയുടെ പ്രഖ്യാപനത്തിനു പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ സ്വന്തമായി പാസ്പോർട്ടും അതിർത്തികളും അടക്കം സ്വതന്ത്ര, പരമാധികാരവുമുള്ള ലോകത്തെ ഏറ്റവും ചെറിയ രാജ്യമായി ബെക്താഷി മാറുകയുള്ളൂ. അൽബേനിയ മദർ തെരേസയുടെ നാടാണ്. മതസൗഹാർദതക്ക് പേരുകേട്ട രാജ്യം കൂടിയാണ് അൽബേനിയ.
അൽബേനിയയിലെ 50% വരുന്ന മുസ്ലിംകളിൽ 10% ബെക്താഷിയിൽ ഉള്ളത്. നിലവിൽ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്റെ വിസ്തൃതി 115 ഏക്കറാണ്. ഇവിടത്തെ ജനസംഖ്യയാകട്ടെ 800 ൽ താഴെയുമാണ്.
ബെക്താഷിയിലും വത്തിക്കാൻ മാതൃകയിൽ മത നേതാവായിരിക്കും ഭരണം കൈയേറുക. പതിമൂന്നാം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ സൂഫിസത്തിൻ്റെ ഒരു ശാഖയായി സ്ഥാപിതമായ ബെക്താഷി ഓർഡറിന് 1929 മുതൽ അൽബേനിയയിൽ ബെക്താഷി വേൾഡ് സെൻ്റർ എന്ന പേരിൽ ആസ്ഥാനം വരെയുണ്ട്.
ഇത് ലോക മത സഹിഷ്ണുതയ്ക്കും സമാധാന പ്രോത്സാഹനത്തിനുമുള്ള ഒരു പുതിയ യുഗത്തെ അറിയിക്കുന്ന അസാധാരണമായ സംഭവമാണെന്ന് ബെക്താഷിയുടെ നേതാവ് എഡ്മണ്ട് ബ്രാഹിമാജ് വ്യക്തമാക്കി.