ലണ്ടന്‍: അറിയപ്പെടുന്ന ധനികനും, വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും സുഹൃത്തും നിരവധി ടി വി ഷോകളില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിയുമായ ബെന്‍ ഡന്‍കന്‍ വെസ്റ്റ് എന്‍ഡിലെ ഒരു ഹോട്ടലിന്റെ മുകളില്‍ നിന്നും വീണു മരിച്ചു. രാജകുമാരനും രാജകുമാരിയും സെയിന്റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയത്ത് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണിയാള്‍.ബിഗ് ബ്രദറില്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് വരെ അവരുമായി വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയുമായിരുന്നു ബെന്‍ ഡന്‍കന്‍.

കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടലിന്റെ ഏഴാം നിലയുടെ മുകളില്‍ നിന്നും ഏകദേശം 100 അടി താഴേയ്ക്കാണ് ഇയാള്‍ വീണത്. ട്രഫല്‍ഗര്‍ സെയിന്റ് ജെയിംസ് ഹോട്ടലിലായിരുന്നു അത്യാഹിതം നടന്നത്. ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന വ്യക്തിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്ത് എത്തിയ ഉടനെ ആയിരുന്നു ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിത മരണമാണെങ്കിലും അതില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.