ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ വൻ സ്‌ഫോടനത്തിൽ 20 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ബജൗറിലെ ഖാറിലാണ് സംഭവം. ജമിയത്ത് ഉലെമ ഇ ഇസ്ലാം ഫസൽ (ജെയുഐഎഫ്) സമ്മേളന സ്ഥലത്താണ് വൻ പൊട്ടിത്തെറിയുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി.