സാവോ പോളോ : 17-ാമത് ബ്രിക്‌സ് ഉച്ചകോടി ജൂലൈ ആറിനും ഏഴിനും ബ്രസീലിലെ റിയോ ഡി ജനീറയില്‍ നടക്കും. തെക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും ആഗോള ഭരണപരിഷ്‌കാരത്തിനും ഉച്ചകോടിയില്‍ ശ്രദ്ധചെലുത്തും. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഉച്ചകോടിയില്‍ ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗത്വം നേടിയിരുന്നു.

തുര്‍ക്കി, അസര്‍ബൈജാന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. യുഎസ് ഡോളറിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായാല്‍ ബ്രിക്‌സ് രാഷ്യങ്ങള്‍ക്ക് നൂറു ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് നിരന്തരം ഭീക്ഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഉച്ചകോടി.