- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈറ്റ് ക്ലബില്‍ നിന്നിറക്കി വിട്ടിട്ടും ബൗണ്‍സര്‍മാര്‍ പിന്തുടര്ന്ന് ആക്രമിച്ചു; ബ്രിട്ടീഷ് യുവാവിന് തായ്ലന്ഡില് ദാരുണ മരണം
നൈറ്റ് ക്ലബില്‍ നിന്നിറക്കി വിട്ടിട്ടും ബൗണ്‍സര്‍മാര്‍ പിന്തുടര്ന്ന് ആക്രമിച്ചു
തായ്‌പേയി: തായ്ലാന്‍ഡില്‍ ഒരു കരോക്കെ ബാറില്‍ നിന്നും ഇറക്കിവിട്ട ബ്രിട്ടീഷ് വിനോദസഞ്ചാരിയെ പിന്തുടര്‍ന്നെത്തിയ ബൗണ്‍സര്‍മാര്‍ അതി ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തി. ബ്രസ്സല്‍സിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ പഠനം പൂര്‍ത്തിയാക്കി സെയില്‍സ്ബറിയില്‍ കമ്പനി നടത്തുന്ന നിക്ക് വെയ്ര്‍ എന്ന 28 കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച പ്രാദേശിക സമയം വെളുപ്പിന് 2 മണിക്ക് 91 കരോക്കെ ബാറില്‍ കയറാന്‍ ശ്രമിച്ച നിക്കിനെ ജീവനക്കാര്‍ പറഞ്ഞയയ്ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പുരുഷ ബൗണ്‍സര്‍മാര്‍ ഇയാളെ ഒരു മോട്ടോര്‍സൈക്കിളില്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നെണ്ണ് പോലീസ് പറയുന്നു.
ഇയാള്‍ ബൗണ്‍സര്‍മാരുമായി സംസാരിക്കുന്നതിന്റെയും പിന്നീട് ബൈക്കിന്റെ പുറകില്‍ കയറാന്‍ ശ്രമിക്കുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമാണ്. മൂവര്‍ക്കും ഇടയില്‍ സംഘര്‍ഷമുണ്ടാവുകയും വെയ്‌റിനെ നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. അയാള്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ബൗണ്‍സര്‍മാര്‍ എമര്‍ജന്‍സി സര്‍വ്വീസുകാരെ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ നിക്ക് വെയ്‌റിനെ രക്ഷിക്കാന്‍ അവര്‍ക്കായില്ല. സംഭവസ്ഥലത്തു വെച്ചു തന്നെ ഇയാള്‍ മരണമടയുകയായിരുന്നു. രണ്ട് ബൗണ്‍സര്‍മാരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫൊറെന്‍സിക് പരിശോധന ഫലങ്ങലും രക്തസാമ്പിള്‍ പരിശോധനയുടെ ഫലവും കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നും നിക്ക് മദ്യപിച്ചിരുന്നില്ല എന്ന നിഗമനത്തിലാണ് പോലീസ്.