- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.എസ്. കാപിറ്റോൾ ആക്രമണക്കേസ്: മുൻ തീവ്ര വലതുപക്ഷ നേതാവിന് 22 വർഷം തടവ്
വാഷിങ്ടൺ: യു.എസ്. ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ആക്രമണക്കേസിൽ പ്രൗഡ് ബോയ്‌സ് എന്ന തീവ്ര വലതുപക്ഷ സംഘടനയുടെ മുൻ നേതാവ് എന്റിക് ടാരിയോയെ കോടതി 22 വർഷത്തെ തടവിന് ശിക്ഷിച്ചു. 2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരെ ഡോണൾഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ പ്രൗഡ് ബോയ്‌സ് സംഘം കാപിറ്റോൾ മന്ദിരം ആക്രമിക്കുകയായിരുന്നു. ഗൂഢാലോചനയുടെ നേതാവ് ടാരിയോ ആയിരുന്നുവെന്ന് ജഡ്ജി വിധിയിൽ എടുത്തു പറഞ്ഞു.
പ്രൗഡ് ബോയ്സിലെ അംഗങ്ങളും മുൻ പ്രസിഡന്റ് ട്രംപിന്റെ അനുയായികളും കാപിറ്റലിനു നേരെ സൈനിക ശൈലിയിലുള്ള ആക്രമണത്തിന് നേതൃത്വം നൽകിയതായാണ് ആരോപണം. ടാറിയോയ്ക്ക് 33 വർഷത്തെ തടവ് ശിക്ഷയാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. 39 കാരനായ ടാരിയോയെയും പ്രൗഡ് ബോയ്സിലെ മറ്റ് കൂട്ടു പ്രതികളെയും മേയിൽ രാജ്യദ്രോഹ ഗൂഢാലോചനയ്ക്ക് ശിക്ഷിച്ചിരുന്നു. പ്രൗഡ് ബോയ്സിലെ മറ്റൊരു അംഗമായ എഥാൻ നോർഡിയന് കഴിഞ്ഞ ആഴ്ച 18 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.




