- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകത്തോലിക്ക സഭയ്ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടെുപ്പ്; ചിമ്മിനിയില്‍ നിന്ന് കറുത്ത പുക; ആദ്യ ദിനം ഫലമില്ലാതെ അവസാനിച്ചു
റോം: ലോകകത്തോലിക്ക സഭയ്ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്റെ ആദ്യ ദിനം ഫലമില്ലാതെ അവസാനിച്ചു. വത്തിക്കാന്‍ സിസ്‌റ്റൈന് ചാപ്പലില്‍ ബുധനാഴ്ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ നിര്‍ണായക ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ, ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയരുകയായിരുന്നു. വ്യാഴാഴ്ച മുതല്‍ വോട്ടെടുപ്പ് തുടരും.
80 വയസ്സിന് താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. പ്രതിദിനം നാല് തവണ വരെയാണ് വോട്ടെടുപ്പ് നടക്കുക. പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദിനാള്‍മാര്‍ സ്വന്തം തെരഞ്ഞെടുക്കുന്നവരുടെ പേരുകള്‍ ബൈബിളില്‍ സത്യപ്രതിജ്ഞ ചെയ്തശേഷമാണ് ബാലറ്റില്‍ രേഖപ്പെടുത്തുന്നത്. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ രണ്ടാം ദിവസം അവസാന റൗണ്ടില്‍ തിരഞ്ഞെടുത്തിരുന്നു.
കോണ്‍ക്ലേവിന്റെ ഘട്ടം ഘട്ടമായ നടപടികള്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാനപ്പെട്ട പങ്കാണ്. വോട്ടെണ്ണല്‍, ബാലറ്റ് ശേഖരണം, കൃത്യത പരിശോധന തുടങ്ങി മൂന്ന് വിഭാഗങ്ങളിലായി ഒന്‍പത് കര്‍ദിനാള്‍മാരെ അദ്ദേഹം നിയോഗിച്ചു. അതിനോടൊപ്പം സിസ്റ്റെയ്ന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലായിരിക്കും.
പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ സിസ്റ്റെയ്ന്‍ ചാപ്പലില്‍ കര്‍ദിനാള്‍മാര്‍ക്ക് പുറമെ മറ്റാര്‍ക്കും പ്രവേശനമുണ്ടാകില്ല. ലോകത്തിന്റെ ദൃശ്യവും ആത്മീയവുമായ കണ്ണായി മാറിയിരിക്കുന്ന വത്തിക്കാന്‍ ഇനി ഏതാഴ്ചയും പുതിയ മാര്‍പാപ്പയെ സ്വാഗതം ചെയ്യാനാകും.