- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2025 ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ബ്രിട്ടനില്‍ കൊയ്ത്തുകാലം; കൂടുതല്‍ ബ്രാന്‍ഡുകള്‍ ചൈനയില്‍ നിന്നും എത്തുന്നു
2025 ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ബ്രിട്ടനില്‍ കൊയ്ത്തുകാലം
ലണ്ടന്‍: 2025 ല്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ യു കെ കാര്‍ വിപണിയില്‍ വന്‍ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. കൂടുതല്‍ ബ്രാന്‍ഡുകള്‍ ചൈനയില്‍ നിന്നും എത്താന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ കണക്കു കൂട്ടുന്നത്. ജനപ്രീതിയുടെ കാര്യത്തില്‍ ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ ബ്രിട്ടനില്‍ കൂടുതല്‍ ഉയര്‍ച്ച കൈവരിക്കും എന്നാണ് പുതിയതും ഉപയോഗിച്ചതുമായ കാറുകള്‍ വില്‍ക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ മേധാവി പറഞ്ഞത്.
മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ചൈന വളരെ അടുത്ത കാലത്താണ് അന്താരാഷ്ട്ര വാഹന വിപണിയിലേക്ക് കാലുകുത്തിയതെങ്കിലും, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ചൈന. 2023 ല്‍ മാത്രം 30 മില്യന്‍ കാറുകളായിരുന്നു ചൈനയില്‍ നിര്‍മ്മിച്ചത്. അതിന്റെ ഫലമായി 2025 ല്‍ ബൃട്ടീഷ് നിരത്തുകളില്‍ ചൈനീസ് കാറുകളുടെ സാന്നിദ്ധ്യം കുതിച്ചുയരും എന്നാണ് കാര്‍വൗ പ്രവചിക്കുന്നത്.
അടുത്തിടെ നടത്തിയ ഒരു സര്‍വ്വേയില്‍ മൂന്നിലൊന്ന് ബ്രിട്ടീഷുകാര്‍, ചനയില്‍ നിന്നുള്ള കാറുകളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2024 ലും ചൈനീസ് കാറുകള്‍ ബ്രിട്ടീഷ് കാര്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം അത് തുടരുക മാത്രമല്ല, കൂടുതല്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്യും എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. നേരത്തെ ഫോക്സ്വാഗന്‍, ടെസ്ല, വോള്‍വോ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ചൈനയില്‍ കാര്‍ നിര്‍മ്മാണം നടത്തിയിരുന്നു. ഇപ്പോള്‍ ചൈനയുടെ തനത് മോഡലുകളാണ് യൂറോപ്പില്‍ വ്യാപകമാകുന്നത്.