- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത നിരാശ ശക്തമായി; 48-കാരിയായ ഹോളിവുഡ് നടി അന്യ സഹായത്താല്‍ മരിക്കാന്‍ ഒരുങ്ങുന്നു
ജീവിത നിരാശ ശക്തമായി; 48-കാരിയായ ഹോളിവുഡ് നടി അന്യ സഹായത്താല്‍ മരിക്കാന്‍ ഒരുങ്ങുന്നു
ടൊറന്റോ: സിനിമാരംഗത്ത് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത പ്രശസ്ത നടിയും കൊമേഡിയനുമായ ശക്തമായ വിഷാദരോഗത്തെ തുടര്‍ന്ന് പര സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായ വാര്‍ത്ത പുറത്തു വരുന്നു. ക്ലേര്‍ ബ്രെസ്സൊ എന്ന 48 കാരിയാണ് വിഷാദരോഗത്തിന് അടിപ്പെട്ടത്. തനിക്ക് 14 വയസ്സുള്ളപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും പിന്നീട് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതമായ ലൈംഗിക വൃത്തിയിലൂടെയുമെല്ലാം കടന്നു പോവുകയായിരുന്നു എന്നും അവര്‍ പറയുന്നു.
പിന്നീട് ഇവര്‍ക്ക് അമിതമായ ഉത്ക്കണ്ഠ, ആത്മഹത്യാ പ്രവണത, വ്യക്തിത്വ വൈകല്യം, പി ടി എസ് ഡി തുടങ്ങിയ മാനസികരോഗാവസ്ഥകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനു മുന്‍പ് നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട ഇവര്‍ സൈക്യാടി, സൈക്കോളജി ചികിത്സകളും തേടിയിരുന്നു. നിരവധി തവണ ഇവര്‍ കൗണ്‍സിലിംഗിനും വിധേയയായിട്ടുണ്ട്. ഒരു ചികിത്സയ്ക്കും ഒരു മരുന്നിനും തന്റെ രോഗം ഭേദമാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവര്‍ കാനഡയിലെ മെഡിക്കല്‍ എയ്ഡ് ഇന്‍ ഡൈയിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, ഇത്തരത്തിലുള്ള മരണം വരിക്കാനുള്ള കാരണങ്ങളില്‍ മാനസികാരോഗ്യം ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് ഇത് ഉള്‍പ്പെടുത്തിയെങ്കിലും നീട്ടി വയ്ക്കുകയായിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് മരണം വരിക്കാന്‍ 2027 വരെയെങ്കിലും ബ്രെസ്സോക്ക് കാത്തിരിക്കേണ്ടതായി വരും. ഇതിനെതിരെ അവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇവര്‍ ഒണ്‍റ്റേരിയോ സുപ്പീരിയര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.




