- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടുകാരെ ഭയന്ന് പ്രസവിച്ച കുഞ്ഞിനെ കൊന്നു കളഞ്ഞ 15 കാരി കുറ്റക്കാരീയെന്ന് കോടതി വിധി; പ്രസവിച്ച കുഞ്ഞിനെ കൊന്നത് വായിൽ പഞ്ഞി തിരുകി
ലണ്ടൻ: 2019-ൽ ആയിരുന്നു ബ്രിട്ടനെ മൊത്തത്തിൽ തന്നെ നടുക്കിയ ആ സംഭവം അരങ്ങേറിയത്. അവിഹിത ഗർഭം വീട്ടുകാരിൽ നിന്നും മറച്ചു പിടിച്ചിരുന്ന പാരിസ് മായോ എന്ന 15 കാരി താൻ പ്രസവിച്ച കുഞ്ഞിനെ അതി ക്രൂരമായി കൊല്ലുകയായിരുന്നു. വായിലും മൂക്കിലും പഞ്ഞി കുത്തിക്കയറ്റിയായിരുന്നു കുഞ്ഞിനെ കൊന്നതെന്ന് വേഴ്സ്റ്റർ ക്രൗൺ കോടതി കണ്ടെത്തി.
ഗ്ലസ്റ്റർഷയറിലെ റുവാർഡീനിൽ നിന്നുള്ള മായോയെ കസ്റ്റഡിയിൽ വിട്ട കോടതി തിങ്കളാഴ്‌ച്ച ശിക്ഷ വിധിക്കും. എട്ട് മണിക്കൂർ 38 മിനിറ്റ് നീണ്ട് വിചാരണക്കൊടുവിലായിരുന്നു പാരിസ് മായോ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. 2019 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടനന്ത്. അന്ന് പതിനഞ്ചുകാരിയായ മായോ അവരുടെ വീട്ടിൽ വെച്ച് ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
കുഞ്ഞിനെ കൊന്നതിനു ശേഷം മാലിന്യങ്ങൾ നിറയ്ക്കുന്ന കൂടയിൽ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ, ഇത് മായോയുടെ അമ്മ കണ്ടുപിടിച്ചു. മാലിന്യ കൂടയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അമ്മ, കാര്യമറിയാതെ ഉടൻ തന്നെ 999 എന്ന നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
താൻ ഒരു ഗർഭിണിയാണെന്നുള്ള കാര്യം അറിവില്ലായിരുന്നു എന്നും, പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിന് ചലനമില്ലാതായെന്നുമായിരുന്നു മായോ വാദിച്ചത്. എന്നാൽ, ഏതാനും മണിക്കൂറുകൾ കുട്ടി ജീവിച്ചിരുന്നു എന്നും പിന്നീട് ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നും വിദഗ്ദ്ധർക്ക് തെളിയിക്കാനായി. അതായിരുന്നു കേസിൽ വഴിത്തിരിവായത്.
വളരെ പരിതാപകരമായ ഒരു ജീവിതമായിരുന്നു മായോയുടേതെന്ന് കോടതി കണ്ടെത്തി. വീട്ടിൽ നിന്നും ആവശ്യമായ ശ്രദ്ധയും സ്നേഹവും ലഭിക്കാതിരുന്ന മായോ തന്റെ 13-ാം വയസ്സ് മുതൽ ആളുകളുടെ സ്നേഹം പിടിച്ചു പറ്റാനായി ലൈംഗിക വൃത്തിയിൽ വ്യാപൃതയായി. ആ ജീവിതമായിരുന്നു അവരെ അവിഹിത ഗർഭത്തിലെത്തിച്ചത്.




