- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ 11 കാരി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു
ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ 11 കാരി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു
ലണ്ടന്‍: ജന്മദിന വിരുന്നില്‍ പങ്കെടുക്കവെ വാട്ടര്‍ പാര്‍ക്കില്‍ മുങ്ങി മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് ഇന്‍ക്വെസ്റ്റില്‍ പറഞ്ഞു. 2022 ആഗസ്റ്റില്‍, ബെര്‍ക്ക്ഷയര്‍, വിന്‍ഡ്‌സറിനടുത്തുള്ള ലിക്വിഡ് ലീഷറിലെ നീന്തല്‍ക്കുളത്തിലായിരുന്നു കൈറ ഹില്‍ എന്ന 11 കാരിയെ കാണാതെ പോയത്. കുട്ടി ചേഞ്ചിംഗ് റൂമിലേക്ക് എത്താതിനെ തുടര്‍ന്ന് മാതാപിതാക്കളും ജീവനക്കാരും കുട്ടിയുടെ പേര്‍ ഉറക്കെ വിളിച്ച് അന്വേഷണം ആരംഭിച്ചതായും ഇന്‍ക്വെസ്റ്റ് വേളയില്‍ പറഞ്ഞു.
നാല് മണിയോടെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയെങ്കിലും ഈ പെണ്‍കുട്ടിയെ കണ്ടെത്താനായത് 5.10 ന് മാത്രമായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സ്ലോവില്‍ ഉള്ള വെക്സാം പാര്‍ക്ക് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി മുങ്ങിയ സ്ഥലത്ത് ആഴമുള്ള ഭാഗമാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്നും ബെര്‍ക്ക്ഷയര്‍ കൊറോണര്‍ കോടതിയില്‍ നടക്കുന്ന ഇന്‍ക്വെസ്റ്റില്‍ അറിയിച്ചു.