- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോര്‍ട്ടുഗലിലെ സ്വിമ്മിംഗ് പൂളില്‍ രണ്ട് ബ്രിട്ടീഷ് യുവാക്കള്‍ മുങ്ങി മരിച്ചു; മരണത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് പോര്‍ച്ചുഗല്‍ പോലീസ്
പോര്‍ട്ടുഗലിലെ സ്വിമ്മിംഗ് പൂളില്‍ രണ്ട് ബ്രിട്ടീഷ് യുവാക്കള്‍ മുങ്ങി മരിച്ചു
ലിസ്ബന്‍: പോര്‍ച്ചുഗലില്‍ ഒഴിവുകാലം ആസ്വദിക്കുന്നതിനിടെ രണ്ട് യുവ ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ ഒരു ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. ഇപ്സ്വിച്ച് സ്വദേശിയായ കിംഗ് എഡോന്മിയും സുഹൃത്ത് മോയുമാണ് ആല്‍ബുഫീറ പട്ടണത്തിലെ ഹോട്ടലില്‍ മരണമടഞ്ഞത്. ഈയാഴ്ച ആദ്യമായിരുന്നു സംഭവം നടന്നത്. അവരുടെ സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഗോഫണ്ട്മി പേജില്‍ പറയുന്നത് പോര്‍ച്ചുഗലില്‍ എത്തി 24 മണിക്കൂര്‍ തികയും മുന്‍പാണ് മരണമുണ്ടായത് എന്നാണ്. ആഹ്‌ളാദത്തിന്റെ നിമിഷങ്ങള്‍ ആകേണ്ടിയിരുന്നവ ദുഖ നിമിഷങ്ങളായി മാറുകയായിരുന്നു എന്ന് പേജില്‍ എഴുതിയിരിക്കുന്നു.
ഇരുവരും, ഏറെ സ്നേഹവും ദീനാനുകമ്പയും ഉള്ളവരായിരുന്നു എന്ന് സുഹൃത്തുക്കള്‍ വിഒശേഷിപ്പിക്കുന്നു. അവരുമായി ഇടപഴകുന്നവര്‍ക്കൊക്കെ സന്തോഷം നല്‍കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റമെന്നും അവര്‍ ഓര്‍ക്കുന്നു. ഇരുവരും, അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും വിശ്വാസ്യത പുലര്‍ത്തിയവരും ആയിരുന്നു. പോര്‍ച്ചുഗലില്‍ ഉള്ള സുഹൃത്തുക്കളെ കാണാന്‍ പോയ ഒരു സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ഇരുവരും കടുത്ത മദ്യ വിരോധികളും ആയിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു. മരണത്തില്‍ സംശയകരമായി ഒന്നുമില്ലെന്ന് പോര്‍ച്ചുഗല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.