ബഗോട്ട: ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ചക്കിടെ ഇലക്ട്രോണിക് സിഗരറ്റ് വലിച്ച് വിവാദത്തിലായി കൊളംബിയന്‍ എം.പി. എംപി ഇ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങല്‍ ് ക്യാമറിയില്‍ പതിയുകയും പുറത്തുവരികയും ചെയ്തിരുന്നു. ഇതോടെയാണ് ഗ്രീന്‍ അലയന്‍സ് പാര്‍ട്ടിയുടെ എം.പിയായ കാത്ത ജുവിയാനോയാണ് വിവാദത്തിലായത്. സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് എം.പി രംഗത്തിത്തിയിട്ടുണ്ട്.

പാര്‍ലമെന്റില്‍ രാജ്യത്തിന്റെ ആരോഗ്യ നയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയായിരുന്നു. ചര്‍ച്ചക്കിടെ, വാപ്പിങ് (ഇലക്ട്രോണിക് സിഗരറ്റ് വലിക്കല്‍) ചെയ്യുകയായിരുന്ന എം.പി ക്യാമറ തന്റെ നേര്‍ക്ക് തിരിഞ്ഞെന്ന് മനസ്സിലായതോടെ ഇത് ചുണ്ടില്‍നിന്ന് മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാര്‍ലമെന്റ് ചേംബറുകള്‍ ഉള്‍പ്പെടെ കൊളംബിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പുകവലിയും വാപ്പിങ്ങും നിരോധിച്ചതാണ്. തെറ്റ് താന്‍ മനസിലാക്കുന്നുവെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും കാത്തി എക്‌സില്‍ പറഞ്ഞു.