- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരന്‍ പാമ്പിനെ സ്വപ്നം കണ്ടു; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു
യാത്രക്കാരന്‍ പാമ്പിനെ സ്വപ്നം കണ്ടു; വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു
ഗാറ്റ്വിക്ക്: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെന്ന് ഒരു യാത്രക്കാരന്‍ അവകാശപ്പെട്ടതോടെ ഒരു ഈസിജെറ്റ് വിമാനം തിരിച്ചിറക്കി. ഒരു പാമ്പിന്റെ ചിത്രം പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ആയിരുന്നു അയാള്‍ ധരിച്ചിരുന്നത്. ഏതോ വിഭ്രാന്തിയിലായിരുന്നു അയാള്‍ വിമാനത്തില്‍ പാമ്പിനെ കണു എന്ന് വിളിച്ചു കൂവിയത് എന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ നടന്നത് ഒരു തമാശയാണെന്ന് തോന്നാമെങ്കിലും അതിനുള്ളിലുണ്ടായിരുന്ന കുടുംബങ്ങള്‍ ശരിക്കും ഭയന്നു എന്നാണ് വിമാനത്തിലെ ഒരു ജീവനക്കാരന്‍ പറഞ്ഞത്.
എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 30,000 അടി ഉയരത്തില്‍ പാമ്പിനെ കണ്ടെന്നു പറയുമ്പോള്‍ അയാള്‍ സ്വപ്നലോകത്താണെന്ന് ഉറപ്പാക്കാം എന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍, അയാള്‍ പരിഭ്രാന്തിയോടെ നിലവിളിച്ചപ്പോള്‍ ഗാറ്റ്വിക്കില്‍ നിന്നും കൊറോക്കോയിലേക്കുള്ള വിമാനം ഫാറോയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമായി 180 പേരായിരുന്നു ഇ സെഡ് വൈ 8705 വിമാനത്തില്‍ ഉണ്ടായിരുന്നത്.