- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിശ്വസുന്ദരി പട്ടത്തിന് പാക്കിസ്ഥാൻകാരി മത്സരിക്കുന്നത് രാജ്യത്തിന് അപമാനം; പാക് സുന്ദരി എറിക്കാ റോബിന് സ്വന്തം രാജ്യത്ത് നിന്നും രൂക്ഷ വിമർശനം
കറാച്ചി: മിസ്് യൂണിവേഴ്സ് മത്സരത്തിനായി ഒരുങ്ങുന്ന പാക്കിസ്ഥാനി സുന്ദരി എറിക്കാ റോബിന് സ്വന്തം രാജ്യത്ത് നിന്നും രൂക്ഷ വിമർശനം. ഈ വർഷം അവസാനം മാലദ്വീപിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനിരിക്കുന്ന മിസ് യൂണിവേഴ്സ് പാക്കിസ്ഥാനെ മത, രാഷ്ട്രീയ നേതാക്കൾ ചേർന്ന് രൂക്ഷമായി വിമർശിക്കുകയാണ്.
വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നതിന് റോബിനെ വിമർശിക്കുന്നവരിൽ പാക്കിസ്ഥാനിലെ കെയർടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ കക്കർ വരെയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഹിരാ ഇനാം, ജസീക്കാ വിൽസൺ, മലൈക ആൽവി, സബ്രീനാ വാസീം എന്നിവരെ മറികടന്നാണ് എറീകാ റോബിൻ കിരീടം നേടിയത്.
നവംബറിൽ എൽ സാൽവദോറിൽ നടക്കാൻ പോകുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ റോബിൻ മത്സരിക്കുന്നതിന് എതിരേ രൂക്ഷ വിമർശനമാണ് നാട്ടിൽ നിന്നും ഉയരുന്നത്. പാക്കിസ്ഥാനിലെ യാഥാസ്ഥിതികരായ മതവാദികൾ പറയുന്നത് മത്സരത്തിൽ റോബിൻ പങ്കെടുക്കാൻ പോകുന്നത് പാക്കിസ്ഥാന് തന്നെ അപമാനമാണെന്നാണ്.
പരിപാടി സംഘടിച്ചവർക്കെതിരേ നടപടി എടുക്കണമെന്നും റോബിനെ പരിപാടിയിൽ പാക്കിസ്ഥാൻ പ്രതിനിധിയായി മത്സരിക്കുന്നതിൽ നിന്നും തടയണമെന്നും ഇസ്ളാമിക മത പണ്ഡിതരും ആവശ്യപ്പെടുന്നു. ആരാണ് പാക്കിസ്ഥാനിൽ പരിപാടി നടത്തിയതെന്നും ആരാണ് ഈ നാണംകെട്ട പരിപാടി ചെയ്തതെന്നുമായിരുന്നു രാഷ്ട്രീയക്കാരൻ മുഷ്താഖ് അഹമ്മദ് ഖാൻ ചോദിച്ചത്.
രാജ്യത്തിന്റെ അനുവാദമില്ലാതെ രാജ്യത്തിന്റെ പേര് ഉപയോഗിച്ചതിനും പരിപാടി നടത്തിയതിനും സംഘാടകർക്ക് എതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി അൻവർ ഉൾ ഹക്ക്. പാക്കിസ്ഥാന്റെ അപമാനമെന്നും പാക് വനിതകളെ ചൂഷണം ചെയ്തെന്നും റോബിനെ ആക്ഷേപിക്കുകയും ചെയ്തു.
അതേസമയം ഈ വിജയം അനേകം ഉത്തരവാദിത്വമാണ് തന്റെ തോളിലേക്ക് വെച്ചിരിക്കുന്നതെന്നും ആദ്യമായി പാക്കിസ്ഥാനെ വിശ്വസുന്ദരി വേദിയിൽ പ്രതിനിധീകരിക്കുന്നത് വലിയ ദൗത്യാേണെന്നുമായിരുന്നു റോബിന്റെ പ്രതികരണം. എന്നാൽ രാജ്യത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന ഒരു പരിപാടിയും തന്നിൽ നിന്നും ഉണ്ടാകില്ലെന്നും റോബിൻ പറഞ്ഞു. ക്രിസ്തുമത വിശ്വാസിയാണ് റോബിൻ.




